കൊച്ചി: മക്കള്‍ രാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ലെങ്കിലും പേരുകേട്ട അച്ഛന്മാരുടെ കരുത്തില്‍ മത്സരിക്കാനിറങ്ങിയവര്ക്കേറ്റത് വന്‍തോല്‍വികള്‍. നേമത്തെ ശക്തനായി അവതരിപ്പിച്ച കെ. മുരളീധരനും അരുവിക്കരയിലെ അട്ടിമറിയില്‍ തോറ്റ ശബരീനാഥും പാലാ കോട്ട കൈവിട്ട ജോസ് കെ. മാണിയും ഉള്‍പ്പെടെ തോറ്റത് 13പേര്.
ജോസ് കെ. മാണി (പാലാ), കെ. മുരളീധരന് (നേമം), പത്മജ വേണുഗോപാല്‍ (തൃശൂര്‍), അഡ്വ. വി.ഇ. അബ്ദുല്‍ ഗഫൂര്‍ (കളമശ്ശേരി), കെ.എസ്. ശബരീനാഥ് (അരുവിക്കര), എം.വി. ശ്രേയാംസ്കുമാര്‍ (കല്പറ്റ), റിങ്കു ചെറിയാന് (റാന്നി), ഫ്രാന്‍സിസ് ജോര്‍ജ് (ഇടുക്കി), ഷിബു ബേബിജോണ്‍ (ചവറ), സിറിയക് തോമസ് (പീരുമേട്), സി.പി. പ്രമോദ് (പാലക്കാട്), സുമേഷ് അച്യുതന് (ചിറ്റൂര്‍), ബാബു ദിവാകരന് (ഇരവിപുരം) എന്നിവര്‍ തോല്‍വി രുചിച്ചു. അതേസമയം, കെ.ബി. ഗണേഷ്കുമാര് (പത്തനാപുരം), ഡോ. വി. സുജിത് (ചവറ), അനൂപ് ജേക്കബ്(പിറവം), പി.എസ്. സുപാല്‍ (പുനലൂര്‍), പി.കെ. ബഷീര്‍ (ഏറനാട്), ഡോ. എം.കെ. മുനീര്‍ (കൊടുവള്ളി), കെ.പി. മോഹനന്(കൂത്തുപറമ്പ്), എന്‍. ജയരാജ് (കാഞ്ഞിരപ്പള്ളി), വി.ആര്. സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍) എന്നിവര്‍ വിജയക്കൊടി പാറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.