വിരമിക്കുന്ന സർക്കാർ ജീവനക്കാരുടെ ഗ്രാറ്റ്വിറ്റി 17 ലക്ഷം വരെയാക്കി

തിരുവനന്തപുരം: സർക്കാർ സർവിസിൽ നിന്ന്​ വിരമിക്കുന്ന ജീവനക്കാരുടെ പരമാവധി ഗ്രാറ്റ്വിറ്റി 14ൽ നിന്ന്​ 17 ലക്ഷമായി ഉയർത്തി. ഏപ്രിൽ ഒന്നു മുതൽ ഇതിന്​ പ്രാബല്യമുണ്ടാകും. സർക്കാർ പുറത്തിറക്കിയ പെൻഷൻ പരിഷ്​കരണ ഉത്തരവിൽ ഇത്​ വ്യക്തമാക്കി.

പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും മെഡിക്കൽ അലവൻസ്​ 500 രൂപയാക്കി. കുറഞ്ഞ പെൻഷൻ 11500 രൂപയും കൂടിയ പെൻഷൻ 83,400 രൂപയുമാണ്​. പരമാവധി കുടുംബ പെൻഷൻ 50,040 രൂപ.

2019 ജൂലൈ ഒന്നു മുതലാണ്​ പരിഷ്​കരണത്തിന്​ പ്രാബല്യം. 80 കഴിഞ്ഞവർക്ക്​ 1000 രൂപ അധികം അനുവദിക്കും. ഇതിൽ ഉടൻ ഉത്തരവിറങ്ങും.

Tags:    
News Summary - The gratuity of retiring government employees has been increased to Rs 17 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.