സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ ഇയർബുക്ക് ഗവർണർ പ്രകാശനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻറെ 2025 ലെ ഇയർബുക്കും, 2024 ലെ വോട്ടർപട്ടിക സംക്ഷിപ്ത പുതുക്കലിൻറെ അവലോകന റിപ്പോർട്ടും, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള ഗൈഡും രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പ് കമീഷൻറെ 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണർ എ.ഷാജഹാൻ ഗവർണർക്ക് കൈമാറി.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻറെ സ്ഥാപകദിനാഘോഷവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിൽ സെക്രട്ടറി പ്രകാശ് ബി.എസും കമീഷനിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. 1993 ഡിസംബർ മൂന്നിനാണ് കമീഷൻ നിലവിൽ വന്നത്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനങ്ങൾ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവുകൾ, മുൻവർഷങ്ങളിലെ സ്ഥിതിവിവരകണക്കുകൾ, നിലവിലെ തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പുകളുടെ തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ പട്ടിക, തദ്ദേശസ്ഥാപന അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച കോടതി ഉത്തരവുകൾ തുടങ്ങിയ വിവരങ്ങളാണ് ഇയർബുക്കിലെ ഉള്ളടക്കം.

2024 ൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കലിന്റെ വിശദാംശങ്ങളാണ് അവലോകന റിപ്പോർട്ടിലുള്ളത്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോളിങ് ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ തുടങ്ങി തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രയോജനപ്രദമാകുന്ന കൈപ്പുസ്തകമാണ് കമീഷൻ പ്രസദ്ധീകരിച്ച തെരഞ്ഞെടുപ്പ് ഗൈഡ്.

ഇവയുടെ പൂർണ രൂപം സംസ്ഥാന തെരഞ്ഞെടുപ്പ് കമിഷൻറെ www.sec.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും.

Tags:    
News Summary - The Governor released the yearbook of the State Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.