ഗവർണർ വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നു -മന്ത്രി ശിവൻകുട്ടി

തൊടുപുഴ: ഗവർണർ ആരിഫ്​ മുഹമ്മദ് ​ഖാൻ സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുകയാണെന്ന്​ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നാടിന്‍റെ വികസനം തടസപ്പെടുത്തുന്ന ഗവർണർ വിവാദങ്ങൾക്ക്​ നേതൃത്വം നൽകുകയാണെന്നും മന്ത്രി തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

പ്രതിപക്ഷത്തേക്കാൾ ശക്തമായി ഇപ്പോൾ സർക്കാരിനെ എതിർക്കുന്നത് ഗവർണറാണ്. ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയിലാണ്​ അദ്ദേഹം മുഖ്യമന്ത്രിയെ വിമർശിക്കുന്നത്​. ചാൻസലർ സ്ഥാനത്തുനിന്ന്​ ഗവർണറെ മാറ്റുന്ന കാര്യത്തിൽ സർക്കാർ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കും. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ ചാൻസലറായി നിയമിക്കും. ഇത്​ സംബന്ധിച്ച ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. എന്നാൽ, ഇതിനായി പ്രത്യേക സമ്മേളനം വിളിക്കുന്നതിനെക്കുറിച്ച് അലോചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - The governor is putting the education sector in crisis - Minister Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.