തിരുവനന്തപുരം: വ്യാപാരികളോടും സിനിമക്കാരോടും സർക്കാറിന് വിരോധമില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കും. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് സർക്കാർ ഇപ്പോൾ പ്രാധാന്യം നൽകുന്നത്.
തെലങ്കാന നല്ല സ്ഥലമാണെങ്കിൽ സിനിമകൾ അവിടെ ചിത്രീകരിക്കട്ടെയെന്നും സജി ചെറിയാൻ പറഞ്ഞു. നേരത്തെ ആറോളം മലയാള സിനിമകളുടെ ചിത്രീകരണം കേരളത്തിൽ നിന്ന് മാറ്റിയിരുന്നു. സംസ്ഥാനത്തെ കോവിഡ് നിന്ത്രണങ്ങളിൽ സിനിമ ചിത്രീകരണത്തിന് ഇളവ് അനുവദിക്കാത്തതിനെ തുടർന്നാണ് ഷൂട്ടിങ് മാറ്റിയത്.
മോഹൻലാൽ നായകനാവുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണവും ഇത്തരത്തിൽ തെലങ്കാനയിലേക്ക് മാറ്റിയിരുന്നു. ലോക്ഡൗണിന് ശേഷം സിരീയൽ ചിത്രീകരണത്തിന് സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും സിനിമ ഷൂട്ടിങ് അനുവദിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.