Posted On
date_range Updated On
date_range 'ടി.പി. ചന്ദ്രശേഖരനെ കൊന്നത് ഞങ്ങളല്ല'; കെ.കെ രമക്ക് ലഭിച്ച ഭീഷണിക്കത്തിന്‍റെ പൂർണ രൂപം
കോഴിക്കോട്: 'പയ്യന്നൂർ സഖാക്കൾ' എന്ന പേരിൽ വടകര എം.എൽ.എ കെ.കെ രമക്ക് വധഭീഷണി കത്ത്. ടി.പി. ചന്ദ്രശേഖരനെ കൊന്നത് തങ്ങളല്ലെന്നും കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന മറ്റേതോ ഗൂഢശക്തികളാണെന്നും ഭീഷണി കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭീഷണി സംബന്ധിച്ച് കെ.കെ. രമ ഡി.ജി.പി അനിൽ കാന്തിന് നേരിട്ട് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
കത്തിന്‍റെ പൂർണരൂപം.
എടീ രമേ... മണിച്ചേട്ടൻ നിന്നോട് മാപ്പ് പറയണം അല്ലേ. നിനക്ക് നാണമുണ്ടോ അത് പറയാൻ. സി.പി.എം എന്ന മഹാ പ്രസ്ഥാനത്തെ കുറിച്ച് നീ എന്താണ് ധരിച്ച് വച്ചിരിക്കുന്നത്. ഒഞ്ചിയം സമര നായകന്മാരെ കുറിച്ച് നീ കേട്ടിട്ടുണ്ടോ? നിന്‍റെ തന്തയോട് ചോദിച്ചാൽ ചിലപ്പോൾ അറിയാമായിരിക്കും. ഒഞ്ചിയം രക്തസാക്ഷികളെ അൽപമെങ്കിലും ഓർത്തിരുന്നുവെങ്കിൽ ഒളുപ്പില്ലാതെ കോൺഗ്രസുകാരുടെ വോട്ട് വാങ്ങി നീ എം.എൽ.എയാകുമോ. നിന്നെ ഒറ്റുകാരി എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്. പിന്നെ, നിന്‍റെ ചന്ദ്രശേഖരനെ കൊന്നത് ഞങ്ങളല്ല. കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന മറ്റേതോ ഗൂഢശക്തികളാണ്. നീ ഇനിയും ഞങ്ങളുടെ പൊന്നോമന പുത്രനായ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് ഭരണത്തെയും കുറ്റപ്പെടുത്തി കൊണ്ട് കോൺഗ്രസുകാരുടെ കൈയടി വാങ്ങാനാണ് ഭാവമെങ്കിൽ സൂക്ഷിക്കുക. ഭരണം പോയാലും തരക്കേടില്ല, ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരും. പിന്നെ വി.ഡി സതീശനും പഴയ ഡി.ഐ.സി കെ. മുരളീധരനും കെ.സി വേണുഗോപാലനുമൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലത്. പയ്യന്നൂരിലേക്ക് വരുമല്ലോ, നിങ്ങൾക്ക് വെച്ചിട്ടുണ്ട്, നമുക്കപ്പോൾ കാണാം. ഇൻക്വിലാബ് സിന്ദാബാദ്!
പയ്യന്നൂർ സഖാക്കൾ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.