Posted On
date_range Updated On
date_range ഫ്രഞ്ചുകാർ കറുത്ത പ്രേതങ്ങൾ, എംബാപ്പയെ രാത്രി കണ്ടാൽ പേടിച്ചു പനിപിടിക്കും; വർണവെറിയുമായി ടി.ജി മോഹൻദാസ്
ഖത്തർ ലോകകപ്പ് ഫൈനലിന് പിന്നാലെ ഫ്രഞ്ച് ടീമിനെതിരെ വർണവെറിയുമായി സംഘ്പരിവാർ നേതാവ് ടി.ജി മോഹൻദാസ്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് മോഹൻദാസ് ഫ്രാൻസിനെതിരെ നടത്തിയിരിക്കുന്നത്. ഫ്രഞ്ച് ഫുട്ബോൾ ടീം അംഗങ്ങൾ തന്നേക്കാൾ കറുത്ത പ്രേതങ്ങളാണെന്നും എംബാപ്പയെ ഒക്കെ രാത്രിയിൽ കണ്ടാൽ പേടിച്ച് പനി പിടിക്കും എന്നും ഇയാൾ പറയുന്നു. ട്വിറ്ററിലാണ് മോഹൻദാസ് കുറിപ്പ് പങ്കുവെച്ചത്. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. മോൻദാസിന്റെ അക്കൗണ്ട് പൂട്ടണം എന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു.
ട്വീറ്റിന്റെ പൂർണരൂപം:
ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പൻമാരായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്! ഇതിപ്പോ...
എന്നേക്കാൾ കറുത്ത പ്രേതങ്ങൾ!! ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ!.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.