കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവർക്ക് ആദ്യ ഗഡു അടക്കുന്നതിനുള്ള സമയപരിധി നീട്ടി. ഏപ്രിൽ 12 വരെയാക്കിയാണ് ദീർഘിപ്പിച്ചത്. നേരത്തേ ഏപ്രിൽ ഏഴായിരുന്നു അവസാന തീയതി. ഇതിൽ രണ്ടു ദിവസം ബാങ്ക് അവധിയായതിനാൽ സമയം ദീർഘിപ്പിക്കണമെന്നാവശ്യം ഉയർന്നിരുന്നു.
കൂടാതെ, രേഖകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഏപ്രിൽ 10ൽനിന്ന് 14 ആയും നീട്ടി. ഒരാൾക്ക് 81,800 രൂപയാണ് അവസരം ലഭിച്ചവർ ആദ്യ ഗഡുവായി അടക്കേണ്ടത്.
തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയായ 81,800 രൂപ അടച്ച സ്ലിപ്, ഒറിജിനൽ പാസ്പോർട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷ ഫോറം, പാസ്പോർട്ട് കോപ്പി, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, കവർ ലീഡറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയാണ് സമർപ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.