കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ദുരിതബാധിതർക്ക് സർക്കാർ ഒരുക്കിയ ടൗൺഷിപ്പിൽ ആദ്യ കുടുംബത്തിന്റെ ഗൃഹപ്രവേശം നടന്നു. ചൂരല്‍മല സ്‌കൂള്‍ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാര്‍. ടൗണ്‍ഷിപ്പില്‍ താമസം തുടങ്ങാനുള്ള തീരുമാനം മറ്റ് വീട്ടുടമകള്‍ക്കും പ്രചോദനമാകട്ടെയെന്ന് വിജയൻ പറഞ്ഞു.
ഞായറാഴ്ച രാവിലെ പത്തരക്കാണ് ഗൃഹപ്രവേശ ചടങ്ങുകള്‍ നടന്നത്. കുടുംബാംഗങ്ങളും നാട്ടുകാരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഒന്നാംസോണിലെ ഡി ക്ലസ്റ്ററിലെ 38ാം നമ്പര്‍ വീട്ടിലാണ് വിജയനും കുടുംബവും താമസം ആരംഭിക്കുന്നത്. വിജയന്റെ ഭാര്യ ലാലു, മകൻ കെ.വി. സ്‌മിജിത്ത്, മരുമകൾ സജിത, പേരക്കുട്ടികൾ എന്നിവരാണ് പുതിയ വീട്ടിലെ താമസക്കാർ.
അഞ്ച് സോണിലായി 410 വീടുകളാണ് ടൗൺഷിപ്പിൽ ഒരുങ്ങുന്നത്. പട്ടയം കൈമാറിയ ആദ്യഘട്ടത്തിലെ 178 വീടുകളിൽ 159 വീടുകൾ ഗുണഭോക്താക്കൾക്ക് അധികൃതർ കൈമാറിയിരുന്നു. കിഫ്കോണ്‍- ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് കോണ്‍ട്രാക്ട് സൊസൈറ്റി (യു.എല്‍.സി.സി.എസ്) അധികൃതരുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കളെയും ഉള്‍പ്പെടുത്തി സംയുക്ത പരിശോധനയും പൂര്‍ത്തിയാക്കിയശേഷമാണ് വീടുകള്‍ കൈമാറിയത്. 19 വീടുകൾ കൂടി അടുത്തദിവസം കൈമാറും. വരും ദിവസങ്ങളില്‍ ബാക്കി കുടുംബങ്ങളും ടൗണ്‍ഷിപ്പില്‍ താമസമാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.