ഫോർട്ട്കൊച്ചി: സബ് ഇൻസ്പെക്ടർ സന്തോഷ് മോനെ വാഹന പരിശോധനക്കിടെ ബൈക്ക് ഇടിപ്പിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ ഒന്നാം പ്രതി റിമാൻഡിൽ. ചെറളായി മഞ്ഞ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്യാംകുമാറാണ് (28) റിമാൻഡിലായത്. രണ്ടാം പ്രതി പ്രമോദ് ഒളിവിലാണ്.
ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. കഴിഞ്ഞ ശനിയാഴ്ച രാത്രി 11ഓടെയാണ് വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ രണ്ടുപേർ ബൈക്ക് തടഞ്ഞ എസ്.ഐയെ ഇടിച്ചിട്ട് കടന്നുകളഞ്ഞത്. ഫോർട്ട്കൊച്ചി അമരാവതി സ്വദേശികളായ ശ്യാം, പ്രമോദ് എന്നിവരാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾ ഉപയോഗിച്ച ബൈക്ക് നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.