കണ്ണൂർ: ജനവിധി വരുമ്പോൾ രാഷ്ട്രീയ സൂനാമിയുണ്ടാകുമെന്നും പിണറായി വിജയന് വേണമെങ്കിൽ പ്രതിപക്ഷ നേതാവ് ആവാമെന്നും ബേപ്പൂർ മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. പിണറായിസത്തിന്റെയും മരുമോനിസത്തിന്റെയും അന്ത്യം കണ്ണൂരിൽ കുറിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പരിഹസിച്ചു.
ധർമടത്ത് പിണറായി തോറ്റതിന് സമാനമായി പതിനായിരത്തിൽ താഴെ വോട്ടുകൾക്ക് മാത്രമേ ജയിക്കൂ. ബേപ്പൂരിൽ മുഹമ്മദ് റിയാസും തോൽക്കും. റിയാസ് ബെറ്റിന് തയാറാണെങ്കിൽ താൻ മൊട്ടയടിച്ച് കമ്മൽ ഇടാൻ തയാറാണ്. കമ്മൽ റിയാസ് ഇടണമെന്നില്ല. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അൻവർ പറഞ്ഞു. കഴിഞ്ഞ 10 വർഷക്കാലം ഊരാളുങ്കൽ സൊസൈറ്റി നടത്തിയ നിർമാണ പ്രവൃത്തികളിലെ തീവെട്ടി കൊള്ള അന്വേഷിക്കണമെന്നും അൻവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.