കോഴിക്കോട്: വോട്ടെണ്ണലിന് മുന്നോടിയായി മെറ്റീരിയൽ റൂം തുറന്നതിൽ ചട്ടലംഘനം നടന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകില്ലെന്നും ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും സ്ട്രോങ് റൂമുകൾ തുറന്നിട്ടില്ലെന്നും കലക്ടർ അറിയിച്ചു. പതിവു പരിശോധന മാത്രമാണ് ഉദ്യോഗസ്ഥർ നടത്തിയത്. വോട്ടു യന്ത്രങ്ങൾ സുരക്ഷിതമാണെന്നും ക്രമക്കേടുകൾ ഒന്നും നടന്നിട്ടില്ലെന്നും ജില്ല കലക്ടർ അറിയിച്ചു.
മെറ്റീരിയൽ റൂം തുറന്ന് ഉദ്യോഗസ്ഥർ ലാപ്ടോപ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചു എന്നായിരുന്നു ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ ആരോപിച്ചത്. ഇതു സംബന്ധിച്ച് ഹൈകോടതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.