തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള കലാശക്കൊട്ട് നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. കോവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങൾ അനുവദിക്കാനാവില്ല. നിയന്ത്രണം ലംഘിച്ചാൽ പൊലീസിന് കേസെടുക്കാം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾ, പ്രചാരണം, പ്രചാരണസാമഗ്രികൾ കൊണ്ടുപോവുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുതെന്നും മുഖ്യെതരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് രാഷ്ട്രീയകക്ഷികളും ഉദ്യോഗസ്ഥരും ഉറപ്പാക്കണം. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.