മഅദനിക്ക് ഡയാലിസിസ് നടത്തേണ്ട സാഹചര്യമെന്ന് സർക്കാർ നിയോഗിച്ച വിദഗ്‌ധ സംഘം

പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യ നില സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം വിലയിരുത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിദഗ്ദ്ധ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തിയത്. മഅദനിക്ക് ഉയർന്ന രക്തസമ്മർദമുണ്ട്, ക്രിയാറ്റിന്റെ അളവ് കൂടുതലാണ്, ഡയാലിസിസ് നടത്തേണ്ട സാഹചര്യമുണ്ടെന്നും വിദഗ്ദ്ധ സംഘം വിലയിരുത്തി. ഇക്കാര്യം സർക്കാരിന് റിപ്പോർട്ടായി നൽകാനാണ് തീരുമാ​നമെന്ന് കളമശേരി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ നേതൃത്വത്തിലുളള സംഘം വ്യക്തമാക്കി.

മഅദനി ഇപ്പോഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തിന് സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകാൻ സാധിച്ചിട്ടില്ല. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കൊച്ചിയിൽ വെച്ചാണ് മഅദനിക്ക് ശാരീരിക പ്രയാസം അനുഭവപ്പെട്ടത്. ഉയർന്ന രക്ത സമ്മർദ്ദവും, രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് ആരോഗ്യ സ്ഥിതി മോശമാക്കിയത്. ആലുവയിൽ നിന്ന് യാത്ര പുറപ്പെട്ട ശേഷം തുടർച്ചയായി ഛർദ്ദിച്ച അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എല്ലാറ്റിനെയും സ്​പോർട്സ്മാൻ സ്പിരിറ്റോടെ കാണുന്നുവെന്ന് മഅ്ദനി

എല്ലാറ്റിനെയും സ്​പോർട്സ്മാൻ സ്പിരിറ്റോടെ കാണുന്നുവെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. വർഷങ്ങൾക്കുശേഷം ജൂൺ 26ന് കേരളത്തിലെത്തിയ മഅ്ദനി കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഈ വരവിനും ഞാൻ അഭിമുഖീകരിക്കുന്ന നീതി നിഷേധത്തി​നെതിരായ പോരാട്ടത്തിനും കേരളത്തിലെ നല്ല വരായ മനുഷ്യർ നൽകി പിന്തുണ വളരെ വലുതാണ്. ഒരു പാട് സഹോദരങ്ങളുടെ പ്രാർത്ഥനയുണ്ട്. അതുകൊണ്ടാണ് പിടിച്ച് നിൽക്കാൻ കഴിയുന്നത്.

ഞാനിതിനെ സ്​പോർട്സ്മാൻ സ്പിരി​റ്റോടെയാണ് കാണുന്നത്. എന്നാൽ, ഒരു പാട് സാധുക്കൾ ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്നുണ്ട്. അവരു​ടെ നീതി നിഷേധത്തിന് അറുതിയില്ല എന്ന അവസ്ഥയാണുളളത്. ഓരോളോട് വിരോധം തോന്നിയാൽ കേസിൽ കുടുക്കുക എന്ന സാഹചര്യമാണുള്ളത്. എനിക്കെതിരെരായ​ കേസ് എത്ര നീണ്ടി​കൊണ്ടുപോയാലും ഒരു വർഷം മാത്രം നീണ്ടുനിൽക്കുന്ന കേസായിരുന്നു. അതിപ്പോൾ 14 വർഷമായി. ഇപ്പോഴും വിചാരണ പൂർത്തിയായിട്ടില്ല.

നിലവിലെ സാഹചര്യത്തിൽ കേസിന്റെ പോക്ക് നോക്കിയാൽ ഇനിയും വർഷങ്ങ​​ളെടുക്കും. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ നീതിന്യായ സംവിധാനം പുന:പരിശോധിക്കേണ്ട ഘട്ടത്തിലാണുള്ളത്. എനിക്കും കേരളത്തിനും ബോധ്യമുണ്ട് എനിക്കെതിരായ ​കേസ് കള്ളക്കേസാ​ണെന്ന്. ഞാനിതിനെ അങ്ങ് സ്വീകരിക്കുകയാണ്. എന്റെ പ്രതീക്ഷ കേരളീയ സമൂഹത്തിന്റെ പിന്തുണയിലും പ്രാർത്ഥനയിലുമാണെന്നും മഅ്ദനി പറഞ്ഞു. കർണാടകയിലെ ഭരണമാറ്റം കേരളത്തിലേക്കുള്ള യാത്രക്ക് സഹായിച്ചോ എന്ന ചോദ്യത്തിന്, സഹായം എന്ന് പറയാനാവില്ല, ദ്രോഹിച്ചില്ലെന്ന് പറയാമെന്ന് മഅ്ദിനി പറഞ്ഞു.

Tags:    
News Summary - The expert team appointed by the government said that Madani needs dialysis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.