എം. ശിവശങ്കറിന്‍റെ മുഴുവൻ സ്വത്തും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും

കൊച്ചി: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുമെന്ന് സൂചന. എം. ശിവശങ്കറിന്റെ പേരിലുള്ള മുഴുവന്‍ സ്വത്തും കണ്ടുകെട്ടാനാണ് ഇ.ഡിയുടെ നീക്കം. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കളാണ് ശിവശങ്കറിന്‍റേതെന്നാണ് എൻഫോഴ്‌സ്‌മെ‌ന്‍റ് പറയുന്നത്. ശിവശങ്കർ 14 കോടിയിലധികം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസിലാണ് ശിവശങ്കറിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ ഇ.ഡി നടപടി തുടങ്ങിയത്

അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. എം.ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനില്‍ ശിവശങ്കറിന് ലഭിച്ച അഴിമതിപണമാണെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം.

കേസിൽ ശിവശങ്കറിനെതിരെ വാട്സാപ്പ് ചാറ്റുകൾ, മൊഴികൾ, ഡിജിറ്റൽ രേഖകൾ തുടങ്ങി നിരവധി തെളിവുകൾ ഇ.ഡി വീണ്ടെടുത്തിട്ടുണ്ട്. അതേസമയം, സ്വപ്‌നയെ ഭീഷണിപ്പെടുത്തിയാണ് ഇ.ഡി ശിവശങ്കറിനെതിരെ മൊഴിയെടുക്കുന്നതെന്ന് ശിവശങ്കറിന്‍റെ അഭിഭാഷകൻ ആരോപിക്കുന്നത്. 

Tags:    
News Summary - The Enforcement Directorate will confiscate the entire property of Siva Sankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.