Posted On
date_range Updated On
date_range പ്രസവം കഴിഞ്ഞ് എട്ടാം ദിവസം ജീവനക്കാരിയെ വിളിച്ചു വരുത്തി; ഡെപ്യൂട്ടി രജിസ്ട്രാറെ സ്ഥലംമാറ്റി
തിരുവനന്തപുരം: പ്രസവം കഴിഞ്ഞതിന്‍റെ എട്ടാം ദിവസം ജീവനക്കാരിയെ കേരള സർവകലാശാല ഓഫിസിലേക്ക് വിളിച്ചുവരുത്തി അവധി അപേക്ഷ എഴുതി വാങ്ങിയ സംഭവത്തിൽ ഡെപ്യൂട്ടി രജിസ്ട്രാറെ സ്ഥലംമാറ്റി. ഭരണവിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ ഡി. സന്തോഷ് കുമാറിനെയാണ് കാര്യവട്ടം കാമ്പസിലേക്ക് സ്ഥലംമാറ്റിയത്.
രജിസ്ട്രാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഡെപ്യൂട്ടി രജിസ്ട്രാർ ഡി. സന്തോഷ് കുമാറിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായതായി കണ്ടെത്തിയിരുന്നു. സർവകലാശാല ജീവനക്കാരുടെ സംഘടനയും വനിത സമിതിയും വി.സിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വിശദ അന്വേഷണത്തിന് സിൻഡിക്കേറ്റ് ഉപസമിതിയെ വി.സി ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.