മാള: മാള മണലിക്കാട് ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെയാണ് മെറിന്‍ സോജന്‍ എന്ന വിദ്യാര്‍ഥി ഉപയോഗിച്ചിരുന്ന സ്‌കൂട്ടർ കത്തിനശിച്ചത്. പുറത്തേക്ക് പോകാന്‍ വാഹനം സ്റ്റാർട്ടാക്കുന്നതിനിടെ പുക ഉയരുന്നതാണ് കണ്ടത്. കരിഞ്ഞ മണവും വന്നിരുന്നു.
ഉടന്‍ മെറിന്‍റെ അച്ഛന്‍ സോജന്‍ സ്‌കൂട്ടര്‍ പുറത്തേക്ക് കൊണ്ടുപോയി. അപ്പോഴേക്കും സ്‌കൂട്ടറില്‍ തീ ആളിപ്പടര്‍ന്നു. വെള്ളമൊഴിച്ച് തീകെടുത്താനുള്ള ശ്രമം ഫലിച്ചില്ല. ബാറ്ററിയുമായി ചാര്‍ജ് ചെയ്യുന്ന ബന്ധം വിച്ഛേദിച്ചിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. ജെമോപൈയുടെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. ഡീലര്‍മാരെ വിവരം അറിയിച്ചിട്ടുണ്ട്. വിദഗ്ധ പരിശോധനയില്‍ മാത്രമേ കാരണം വ്യക്തമാകുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.