Posted On
date_range Updated On
date_range തിരുവനന്തപുരത്ത് വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതിയും സഹോദരനും ഡോക്ടറെ കൈയേറ്റം ചെയ്തു
തിരുവനന്തപുരം: ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നേരെ ആക്രമണം. വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതിയും സഹോദരനുമാണ് ഡോക്ടറെ കൈയേറ്റം ചെയ്തത്. ആക്രമണത്തിൽ തമ്പാനൂർ സ്റ്റേഷനിലെ ഒരു പൊലീസുകാരനും പരിക്കേറ്റു.
ശനിയാഴ്ച വൈകീട്ട് മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസിലെ പ്രതിയായ വിവേകിനെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു. ഈ സമയത്ത് ആശുപത്രിയിൽ എത്തിയ വിവേകിന്‍റെ സഹോദരൻ വിഷ്ണു ഡോക്ടറെ കൈയേറ്റം ചെയ്യുകയായിരുന്നു. തടയാനെത്തിയ തമ്പാനൂർ എസ്.ഐയെയും പ്രതികള്‍ ആക്രമിച്ചു.
ആശുപത്രിയിലെ ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. ഇരുവരുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.