കേ​ര​ള പൊ​ലീ​സ് സ്റ്റേ​റ്റ് മീ​റ്റി​ൽ വെ​യ്റ്റ് ലി​ഫ്റ്റ് ആ​ൻ​റ് പ​വ​ർ ലി​ഫ്റ്റി​ൽ സ്വ​ർ​ണം നേ​ടി​യ ടീം

കേരള പൊലീസ് സ്റ്റേറ്റ് മീറ്റ് വെയ്റ്റ് ലിഫ്റ്റിങ് ആൻറ് പവർ ലിഫ്റ്റിങ്; ഏഴ് സ്വർണവുമായി തൃശൂർ സിറ്റി പൊലീസ്

തൃശൂർ: കോഴിക്കോട് നടന്ന 47ാമത് കേരള പൊലീസ് സ്റ്റേറ്റ് മീറ്റിൽ വെയ്റ്റ് ലിഫ്റ്റിങ് ആൻറ് പവർ ലിഫ്റ്റിങ് വിഭാഗത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അപർണലവകുമാർ രണ്ട് സ്വർണവും സിവിൽ പൊലീസ് ഓഫീസർ സ്റ്റിജോ രണ്ട് സ്വർണവും സിവിൽ പൊലീസ് ഓഫീസറായ വിജീഷ് ഒരു സ്വർണവും ട്രാഫിക് എൻഫോഴ്സ്മെൻറിലെ സിവിൽ പൊലീസ് ഓഫീസർ സുനിൽ ഒരു സ്വർണവും നേടി.

ആം റസലിങ്ങിൽ സിറ്റി പൊലീസിലെ നാർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ടി.സി. അനുരാജ്, ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനൂപ് ആൻറോ എന്നിവരാണ് സ്വർണം കരസ്ഥമാക്കിയത്. ഇതോടെ ഇവർ ഹരിയാനയിൽ നടക്കുന്ന ഓൾ ഇന്ത്യ പൊലീസ് സ്പോർട്സ് മീറ്റിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി.

ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അപർണ, ചാവക്കാട് പോലീസ് സ്റ്റേഷനിൽ നിന്നുള്ള സിവിൽ പൊലീസ് ഓഫീസർ കെ.എ. രോഷ്നി, വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ.എസ്. സുബിൻ എന്നിവർ വെള്ളി മെഡലും നേടി. വെയ്റ്റ് ലിഫ്റ്റിങ്ങ് ആൻറ് പവർ ലിഫ്റ്റിങ്ങ് വിഭാഗത്തിൽ മൂന്ന് വെള്ളിമെഡലും അഞ്ച് വെങ്കലമെഡലുകളും തൃശൂർ സിറ്റി പോലീസ് കരസ്ഥമാക്കി.

ചാവക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ രോഷ്നി ഒരു വെള്ളിയും ഒരു വെങ്കലവും ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ നിധീഷ് ഒരു വെള്ളിയും ഒരു വെങ്കലവും ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ശ്രീനാഥ് ഒരു വെള്ളിയും ഒരു വെങ്കലവും നാർക്കോട്ടിക് സബ് ഇൻസ്പെക്ടർ അനുരാജ് ഒരു വെള്ളിയും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസറായ അഭയ്ഘോഷ് ഒരു വെള്ളിയും ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ജിനൂപ് ഒരു വെങ്കലവും കരസ്ഥമാക്കി.

വെയ്റ്റ് ലിഫ്റ്റിങ്ങിൽ സ്റ്റ്ടോങ്ങ് മാനായി തൃശൂർ സിറ്റിയിലെ രണ്ട് സ്വർണ്ണം കരസ്ഥമാക്കിയ സ്റ്റിജോവിനെ തെരഞ്ഞെടുത്തു. മത്സരങ്ങളിൽ തൃശൂർ സിറ്റിയിൽനിന്നും എട്ടുപേരാണ് പങ്കെടുത്തത്. ടീം അംഗങ്ങളെ സിറ്റി പൊലീസ് കമീഷണർ നകുൽ ആർ ദേശ്മുഖ് അനുമോദിച്ചു.

Tags:    
News Summary - Thrissur City Police Win Seven Golds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.