ഉപമുഖ്യമന്ത്രി സ്ഥാനം ഇപ്പോൾ അജണ്ടയിൽ ഇല്ല -സാദിഖലി തങ്ങൾ

കോ​ഴി​ക്കോ​ട്: ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഇ​പ്പോ​ൾ അ​ജ​ണ്ട​യി​ൽ ഇ​ല്ലെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ.

കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് ഞ​ങ്ങ​ളൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. യു.​ഡി.​എ​ഫ് ഭ​ര​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന ജ​ന​വി​ധി​യാ​ണ് പെ​ട്ടി​യി​ൽ ഉ​റ​ങ്ങു​ന്ന​ത്. അ​ത് നാ​ലാം തീ​യ​തി പു​റ​ത്തു​വ​രും. ആ ​ജ​ന​വി​ധി​ക്ക​നു​സ​രി​ച്ച് ആ​യി​രി​ക്കും ലീ​ഗും തീ​രു​മാ​ന​മെ​ടു​ക്കു​ക. അ​മി​ത ആ​വ​ശ്യ​ങ്ങ​ൾ ലീ​ഗ് ഉ​ന്ന​യി​ക്കി​ല്ല. ലീ​ഗി​ന് അ​ർ​ഹ​ത​പ്പെ​ട്ട​ത് എ​പ്പോ​ഴും യു.​ഡി.​എ​ഫ് ത​ന്നി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ൽ ന​ട​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്, നാ​ലം തീ​യ​തി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രെ കാ​ത്തി​രി​ക്കാ​മെ​ന്നും ശേ​ഷം ഉ​ചി​ത​മാ​യ തീ​രു​മാ​ന​ത്തി​ലേ​ക്ക് വ​രേ​ണ്ട​തു​ണ്ടാ​കു​മെ​ന്നും അ​പ്പോ​ൾ ലീ​ഗും ഇ​ട​പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തു​വ​രെ സം​സാ​രി​ച്ചോ​ട്ടെ, കു​ഴ​പ്പ​മി​ല്ല. നാ​ലാം തീ​യ​തി​ക്കു​ശേ​ഷം ത​ർ​ക്ക​മൊ​ന്നും പാ​ടി​ല്ല. നാ​ലാം തീ​യ​തി​ക്ക് ശേ​ഷം കോ​ൺ​ഗ്ര​സ് ന​ല്ല കു​ട്ടി​യാ​കും -സാ​ദി​ഖ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Deputy Chief Minister's post is not on the agenda right now -Sadiqali Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.