മുഖ്യമന്ത്രിയെയും കുടുംബത്തെയും നിരന്തരം ആക്ഷേപിക്കുന്നുവെന്ന് സി.പി.എം

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയെയും കുടുംബത്തെയും നിരന്തരം ആക്ഷേപിക്കുന്നുവെന്ന് സി.പി.എം. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് കൊടിക്കുന്നിൽ സുരേഷിന്‍റെ വിവാദ പരാമർശം. സോണിയ ഗാന്ധിയും കെ.പി.സി.സിയും ഇതിനെ പിന്തുണക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

കോൺഗ്രസ് നേതാക്കൾ ഇത്തരത്തിൽ പല തവണ സി.പി.എം നേതാക്കളുടെ കുടുംബത്തിന് നേരേയുണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും മുഖ്യമന്ത്രിക്കെതിരേ കഴിഞ്ഞ കുറേകാലമായി വേട്ടയാടൽ നടക്കുന്നുണ്ടെന്നും സി.പി.എം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

പിണറായി വിജയന്‍ നവോത്ഥാന നായകനായിരുന്നെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ച്​ കൊടുക്കണമായിരുന്നെന്നും അതാണ്​ നവോത്ഥാനമെന്നുമുള്ള കൊടിക്കുന്നില്‍ സുരേഷിന്‍റെ പരാമർശമാണ്​ വിവാദമായത്​. എസ്.സി-എസ്.ടി വികസനഫണ്ട് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്​ വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക്​ സമീപം സംഘടിപ്പിച്ച ധര്‍ണയിലായിരുന്നു പരാമർശം.

പട്ടികജാതിക്കാരായ എത്രയോ നല്ല ചെറുപ്പക്കാർ സി.പി.എമ്മിലുണ്ട്​. നവോത്ഥാനം മുഖ്യമന്ത്രി സ്വന്തം കുടുംബത്തിൽ നിന്നുവേണം തുടങ്ങേണ്ടത്​. സ്വന്തം കസേര ഉറപ്പിക്കാനുള്ള നവോത്ഥാനമാണ്​ അദ്ദേഹത്തി​​ന്‍റെത്​. അത്​ തട്ടിപ്പാണെന്നും കൊടിക്കുന്നിൽ ആരോപിച്ചിരുന്നു.

അതേസമയം, മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നെന്ന്​ കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. പരാമർശത്തെ വേറൊരുതരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. നവോത്ഥാന നായകനായി പ്രത്യക്ഷപ്പെടുകയും അതിനുവേണ്ടി പ്രചാരണം നടത്തുകയും ചെയ്ത ഭരണാധികാരിയെന്ന നിലയില്‍, പറയുന്ന കാര്യത്തില്‍ ആത്മാർഥതയുണ്ടായിരുന്നെങ്കില്‍ സ്വന്തം കുടുംബത്തില്‍ അത്​ നടപ്പാക്കണമായിരുന്നു. അത്തരം ചര്‍ച്ച പൊതുസമൂഹത്തിന്​ മുന്നില്‍ വന്നു. ഇടതുപക്ഷ പാർട്ടികളും അക്കാര്യം ചർച്ച ചെയ്​തതാ​ണെന്നും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - The CPM has accused Congress leaders of constantly insulting the chief minister and his family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT