21 മണ്ഡലങ്ങളിൽ സ്​ഥാനാർഥികളെ പ്രഖ്യാപിച്ച്​ സി.പി.ഐ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 21 മണ്ഡലങ്ങളിൽ സ്​ഥാനാർഥികളെ പ്രഖ്യാപിച്ച്​ സി.പി.ഐ. ബാക്കി നാല്​ മണ്ഡലങ്ങളി​െല സ്​ഥാനാർഥികളെ രണ്ട്​ ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന്​ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

ചടയമംഗലം, ഹരിപ്പാട്​, പറവൂർ, നാട്ടിക മണ്ഡലങ്ങളിലെ സ്​ഥാനാർഥികളെയാണ്​ ഇനി പ്രഖ്യാപിക്കാനുള്ളത്​. സി.പി.ഐയുടെ സിറ്റിങ്​ സീറ്റുകൾ വിട്ടുകൊടുക്കുകയോ കുറയുകയോ ചെയ്​തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപിച്ച സീറ്റുകളും സ്​ഥാനാർഥികളും:

നെടുമങ്ങാട് - ജി.ആർ. അനിൽ

ചിറയിൻകീഴ് - വി. ശശി

കരുനാഗപ്പള്ളി - ആർ. രാമചന്ദ്രൻ

ചാത്തന്നൂർ - ജി.എസ്. ജയലാൽ

പുനലൂർ - പി.എസ്. സുപാൽ

അടൂർ - ചിറ്റയം ഗോപകുമാർ

വൈക്കം - സി.കെ. ആശ

മൂവാറ്റുപുഴ - എൽദോ എബ്രഹാം

പീരുമേട് - വാഴൂർ സോമൻ

ചേർത്തല - പി. പ്രസാദ്

ഒല്ലൂർ - അഡ്വ. കെ. രാജൻ

തൃശൂർ - പി. ബാലചന്ദ്രൻ

കയ്പമംഗലം - ഇ.ടി. ടൈസൺ മാസ്റ്റർ

കൊടുങ്ങല്ലൂർ - വി.ആർ. സുനിൽ കുമാർ

മണ്ണാർക്കാട് - കെ.പി. സുരേഷ് രാജ്

പട്ടാമ്പി - മുഹമ്മദ് മുഹ്​സിൻ

മഞ്ചേരി - പി. അബ്ദുൽ നാസർ

ഏറനാട് - കെ.ടി. അബ്ദുൽ റഹ്മാൻ

നാദാപുരം - ഇ.കെ. വിജയൻ

തിരൂരങ്ങാടി - അജിത് കൊളാടി

കാഞ്ഞങ്ങാട് - ഇ. ചന്ദ്രശേഖരൻ

Tags:    
News Summary - The CPI has announced candidates in 21 constituencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.