ലീഗിന്‍റെ പരിപാടികളിൽ ഷൈജലിനെ പ​ങ്കെടുപ്പിക്കണമെന്ന്​ കോടതി

കൽപറ്റ: മുസ്​ലിം ലീഗ്​, എം.എസ്‌.എഫ്, യൂത്ത് ലീഗ് പരിപാടികളിലും യോഗങ്ങളിലും എം.എസ്​.എഫ്​ നേതാവ്​ പി.പി. ഷൈജലിനെ പങ്കെടുപ്പിക്കണമെന്ന്​ കൽപറ്റ മുൻസിഫ്​ കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതുസംബന്ധിച്ച് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന് കോടതി നിർദേശം നൽകി. പാർട്ടി ഭരണഘടനയിലെ നിയമാവലികൾ പോലും പാലിക്കാതെ പുറത്താക്കിയെന്ന്​ ചൂണ്ടിക്കാണിച്ചാണ്​ ഷൈജൽ കോടതിയെ സമീപിച്ചത്.

എം.എസ്​.എഫ്​ സംസ്ഥാന വൈസ്​ പ്രസിഡന്‍റും മുസ്​ലിം ലീഗ്​ വയനാട്​ ജില്ല പ്രവർത്തകസമിതി അംഗവുമായിരുന്ന ഷൈജലിനെ ഹരിത വിഷയത്തിൽ അഭിപ്രായം പറഞ്ഞതോടെയാണ്​ പാർട്ടിയിൽനിന്ന്​ പുറത്താക്കിയത്​. അഡ്വ. ജി. ബിബിത, അഡ്വ. സെബാസ്റ്റിൻ എന്നിവരാണ്​ ഷൈജലിനുവേണ്ടി കോടതിയിൽ ഹാജരായത്​. കോടതി ഉത്തരവ് പാർട്ടി പ്രവർത്തകനെന്ന നിലയിൽ തനിക്ക് ആത്മവിശ്വാസവും അഭിമാനവും നൽകുന്നതാണെന്ന്​ ഷൈജൽ പ്രതികരിച്ചു. എം.എസ്‌.എഫ് സംസ്കാരത്തിന് നിരക്കാത്ത പരാമർശം നടത്തിയ പ്രസിഡന്‍റിനെതിരെയായിരുന്നു പാർട്ടി നടപടി എടുക്കേണ്ടിയിരുന്നത്.

കുറ്റവാളിയെ സംരക്ഷിക്കുകയും പരാതി പറഞ്ഞവർക്കെതിരെ നടപടിയെടുക്കുന്ന വിചിത്രനീക്കമാണ് പാർട്ടിയുടെ ഭാഗത്തുനിന്നുമുണ്ടായത്. ഇതിനെതിരെയാണ് കോടതിയെ സമീപിച്ചതെന്നും ഷൈജൽ വ്യക്​തമാക്കി.

Tags:    
News Summary - The court ordered to include Shijal in the league's events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.