ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിൽ നടതുറന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി ഇ.ടി. പ്രസാദ് നടതുറന്നു ദീപം തെളിച്ചു.
മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി മാളികപ്പുറത്തെ നടയും തുറന്നു. 'ആഴിതെളിച്ച ശേഷം അയ്യപ്പഭക്തർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി തുടങ്ങി.
മണ്ഡലമഹോത്സവം സമാപിച്ച ശേഷം ഡിസംബർ 27ന് നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19ന് രാത്രി 11വരെ ദർശനം സാധ്യമാകും.
ജനുവരി 20ന് പന്തളം രാജ പ്രതിനിധിയുടെ ദർശനത്തിനു ശേഷം ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി രാവിലെ 6.30ന് നടയടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.