കെ.എം.ബഷീർ കേസ്; വഫ ഫിറോസിന്റെ വിടുതൽ ഹരജിയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ വഫ ഫിറോസിന്റെ വിടുതൽ ഹരജിയിൽ ഇന്ന് കോടതി ഉത്തരവ് പറഞ്ഞേക്കും. ശ്രീറാം വെങ്കിട്ടരാമന്റെ വിടുതൽ ഹരജിയും ഇന്ന് പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് രണ്ട് ഹരജികളും പരിഗണിക്കുക.

കേസിൽ രണ്ടാം പ്രതിയാണ് വഫ ഫിറോസ്. വാദം പൂർത്തിയായെങ്കിലും ഉത്തരവ് ഇന്ന് പറയാനായി മാറ്റുകയായിരുന്നു. ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിച്ച് നരഹത്യ കുറ്റം ചെയ്യാൻ വഫ പ്രേരിപ്പിച്ചതായി രഹസ്യമൊഴികളോ സാക്ഷി മൊഴികളോ ഇല്ല. വെറും സഹയാത്രികയായ യുവതിക്ക് മേൽ പ്രേരണകുറ്റംചുമത്തരുതെന്നായിരുന്നു വഫയുടെ വാദം. എന്നാൽ, കേസിലെ ഗൂഢാലോചനയിൽ ഉൾപ്പെട്ട വഫയുടെ ഹരജി തള്ളണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫായ്ക്കെതിരെ ചേർത്തിട്ടുണ്ട്. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ വിടുതൽ ഹരജിയും കോടതി ഇന്ന് പരിഗണിക്കും. ഹരജിയിൽ കഴിഞ്ഞ തവണ പ്രതിഭാഗം വാദം കേട്ടിരുന്നു. ശ്രീറാമിന്റെ ശരീരത്തിൽ നിന്ന് കെ.എം. ബഷീറിന്റെ രക്തസാമ്പിളുകൾ ലഭിച്ചിട്ടില്ല.

ബഷീർ കൊല്ലപ്പെട്ട അപകടത്തിൽ ശ്രീറാം വെങ്കിട്ടരാമന് പങ്കില്ല. മദ്യപിച്ചതിന് തെളിവില്ല. ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ശ്രീറാമിന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചിരുന്നു. പ്രോസിക്യൂഷൻ വാദം കേൾക്കാനാണ് ഹരജി ഇന്ന് പരിഗണിക്കുന്നത്.

Tags:    
News Summary - The court may pass judgment on Wafa Feroze's release petition today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.