Posted On
date_range Updated On
date_range കെ.എസ്.ആർ ടി.സി ബസ് ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു
കൊടുങ്ങല്ലൂർ: കെ.എസ്.ആർ ടി.സി ബസ് ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു. എസ്.എൻ.പുരം ശാന്തിപുരം പന്തലാംകുളം അബ്ദുൽ കാദർ മകൻ അഷറഫ് (60), ഭാര്യ താഹിറ (55) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.15 മണിയോടെ പെരിഞ്ഞനത്ത് വെച്ചായിരുന്നു അപകടം.
ഗുരുതര പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലുരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകൾക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കയ്പമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
അഷറഫ് മതിലകം മതിൽ മൂലയിലെ എഫ്.ടി.എഫ് ഡോർ സ്ഥാപനത്തിന്‍റെ ഉടമയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.