തൃക്കരിപ്പൂർ പ്രസ് ഫോറത്തിന്റെ ടി.വി. ചവിണിയൻ സ്മാരക സംസ്ഥാന മാധ്യമ അവാർഡ് മാധ്യമം വയനാട് ലേഖകൻ എസ്‌. മൊയ്തുവിന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി സമ്മാനിക്കുന്നു

രാജ്യത്തെ മാധ്യമങ്ങൾ കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെ -രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

തൃക്കരിപ്പൂർ: രാജ്യത്തെ മാധ്യമങ്ങൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. തൃക്കരിപ്പൂർ പ്രസ് ഫോറത്തിന്റെ ടി.വി. ചവിണിയൻ സ്മാരക സംസ്ഥാന മാധ്യമ അവാർഡ് മാധ്യമം വയനാട് ലേഖകൻ എസ്‌. മൊയ്തുവിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നതായി റിപ്പോർട്ടേഴ്‌സ് വിതൗട് ബോർഡേഴ്സ് ഉദ്ധരിക്കുന്നു. മാധ്യമ സ്ഥാപനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ റെയ്ഡുകളും ഉപകരണങ്ങൾ പിടിച്ചെടുക്കലും കേസിൽ പെടുത്തലും രാജ്യത്ത് തുടരുകയാണെന്നും എം.പി പറഞ്ഞു.

പി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്മാരക ദൃശ്യമാധ്യമ പുരസ്കാരം പയ്യന്നൂർ നെറ്റ്‌വർക്ക് ചാനൽ ലേഖിക കെ.എൻ വർഷക്ക് സമ്മാനിച്ചു. പി. പ്രസാദ് അധ്യക്ഷത വഹിച്ചു. ഡോ. വി.പി.പി. മുസ്തഫ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ വി.ടി. ഷാഹുൽ ഹമീദ്, ചിത്രകലാ അക്കാദമി പുരസ്കാര ജേതാവ് രജീഷ് കുളങ്ങര എന്നിവരെ അനുമോദിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, വി.കെ. രവീന്ദ്രൻ, എം.ടി.പി. കരീം, സി.എച്ച്. റഹീം, എ.ജി നൂറുൽ അമീൻ, എസ്‌. മൊയ്തു, കെ.വി. സുധാകരൻ, ഉറുമീസ് തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു.


Tags:    
News Summary - The country's media is going through a big crisis - Rajmohan Unnithan MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.