രാജ്യത്തെ ആദ്യ ജലമെട്രോ സർവീസ് തുടങ്ങി, ആദ്യഘട്ടത്തില്‍ സജ്ജമായത് നാല് ടെര്‍മിനലുകള്‍

കൊച്ചി: വന്ദേഭാരതിന് പിന്നാലെ വാട്ടർ മെട്രോയും യാത്രക്ക് സജ്ജം. കൊച്ചി ജല മെട്രോയുടെ ആദ്യസർവീസ് ആരംഭിച്ചു. രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോയാണിത്. ആദ്യ യാത്ര കൊച്ചി ഹൈക്കോർട്ട് ബോട്ട് ടെർമിനലിൽ നിന്നും ബോൾ​ഗാട്ടി വരെ പോയി മടങ്ങുകയാണ്.

ഈ ബോട്ട് മടങ്ങിയതിന് ശേഷമാകും മന്ത്രി പി രാജീവ് അടക്കമുള്ളമുള്ളവർ വാട്ടർ മെട്രോയിലേക്ക് കയറുക. ഏഴ് വർഷമായുള്ള കൊച്ചിക്കാരുടെ കാത്തിരിപ്പാണ് വാട്ടർ മെട്രോ. ഒരേസമയം 100 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. സമ്പൂർണമായി ശീതീകരിച്ച ഒരു യാത്രാ അനുഭവമാകും വാട്ടർ മെട്രോ. 740 കോടിയാണ് ചെലവഴിച്ചത്.

News Summary - The country's first water metro service was launched, with four terminals set up in the first phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.