കൊല്ലം: പ്രവർത്തന വിശകലനവും നയസമീപനങ്ങളുടെ ഇഴകീറിയ പരിശോധനയും പ്രതിരോധ-പോരാട്ട അടവുകളുമെല്ലാം ചർച്ചയിൽ നിറഞ്ഞ നാല് ദിനങ്ങൾക്ക് വിരാമംകുറിച്ച് സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഞായറാഴ്ച കൊടിയിറക്കം. ഉച്ചക്ക് മൂന്നിന് റെഡ് വളന്റിയർ മാർച്ചും വമ്പിച്ച ജനകീയ റാലിയും ഉൾപ്പെടെ ശക്തിപ്രകടനത്തിന് കൊല്ലം നഗരം വേദിയാകും.
രണ്ട് ലക്ഷം പേർ റാലിയിലും 25000 പേർ റെഡ് വളന്റിയർ മാർച്ചിലും അണിനിരക്കും. ആശ്രാമം മൈതാനത്ത് സീതാറാം യെച്ചൂരി നഗറിൽ പൊതുസമ്മേളനം പാർട്ടി കോഓഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസമായി നടന്ന പ്രതിനിധി സമ്മേളനത്തിന്റെ പൊതുചർച്ച ശനിയാഴ്ച പൂർത്തിയായി.
നയരേഖ ചർച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ മറുപടി നൽകും. തുടർന്ന് റിപ്പോർട്ട് അംഗീകരിക്കലും അഭിവാദ്യ പ്രസംഗങ്ങളും. തുടർന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.