മഞ്ചേരി മെഡിക്കൽ കോളജിലെ മാലിന്യകേന്ദ്രത്തിൽനിന്ന്​ മൂർഖൻ പാമ്പിനെ പിടികൂടുന്നു

മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന്​ മൂർഖനെ പിടികൂടി

മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളജിലെ ഡംബിങ് യാർഡിൽനിന്ന്​ മൂർഖനെ പിടികൂടി. ചൊവ്വാഴ്​ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ആശുപത്രിമാലിന്യം തള്ളുന്ന കേന്ദ്രത്തിൽ മാലിന്യം കയറ്റിയയക്കാൻ എത്തിയ ലോറിയിലെ ജീവനക്കാരാണ് പാമ്പിനെ കണ്ടത്.

ആശുപത്രി ആർ.എം.ഒ ഡോ. ജലീൽ അറിയിച്ചതിനെ തുടർന്ന് ട്രോമാകെയർ പ്രവർത്തകരായ സലാം മഞ്ചേരി, ഷാഹിൻ എടവണ്ണ എന്നിവർ ചേർന്നാണ്​ പാമ്പിനെ പിടികൂടിയത്​.

Tags:    
News Summary - The cobra was caught from Manjeri Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.