തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം ആറ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. ഇതില്‍ രണ്ട് കേസുകളില്‍ വീതം എസ്.ഡി.പി.ഐക്കാരും ആര്.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരും പ്രതികളാണ്. ഇടുക്കി ധീരജ് വധക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്ത്.
കഴിഞ്ഞദിവസം കണ്ണൂരില്‍ നടന്ന കൊലപാതകത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെയാണ് പൊലീസ് സംശയിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2020 മാര്‍ച്ചുമുതല്‍ 2022 ജനുവരി 31 വരെ 844.12 കോടി രൂപ ലഭിച്ചു. ഫെബ്രുവരി 14 വരെ കോവിഡ് പ്രതിരോധത്തിനായി 941.54 കോടി ചെലവിട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു.
രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ താരതമ്യംചെയ്ത് ഒരു മുഖ്യമന്ത്രി സംസാരിക്കുന്നത് ശരിയല്ല. വിവിധ മേഖലകളില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ അഖിലേഷിനെപോലുള്ള നേതാക്കള്‍ വരെ അംഗീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശും കേരളവും തമ്മില്‍ താരതമ്യപ്പെടുത്താന്‍ കഴിയില്ല. ഒരുപാട് തലങ്ങളില്‍ കേരളം സമാനതകളില്ലാത്ത ഉയര്‍ച്ചയിലാണ് -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.