കോഴിക്കോട്: കറുത്ത മാസ്ക് വിലക്കിെയന്നും മാധ്യമപ്രവർത്തകരെ പുറത്താക്കിയെന്നുമുള്ള വാർത്തകൾ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സർവകലാശാല കാമ്പസിൽ കോളജ് വിദ്യാർഥികളുമായുള്ള 'സി.എം അറ്റ് കാമ്പസ്' എന്ന പരിപാടിക്കിടെയാണ് മുഖ്യമന്ത്രിയുെട പ്രതികരണം. കാമ്പസ് സംവാദ പരിപാടികളിൽ മാധ്യമപ്രവർത്തകരോട് പുറത്തുപോകാൻ അഭ്യർഥിച്ചത് യോഗനടപടിക്രമത്തിെൻറ ഭാഗമാണെന്ന് പിണറായി പറഞ്ഞു.
വിദ്യാർഥികളുടെ അഭിപ്രായങ്ങൾ തേടുന്ന സമയത്ത് മാധ്യമസുഹൃത്തുക്കൾ ആവശ്യമില്ലാത്തതിനാൽ ആമുഖ ഭാഷണത്തിന് ശേഷം ഹാൾ വിട്ടുപോയിരുന്നു. എല്ലാവരെയും പുറത്താക്കി എന്നാണ് പ്രചാരണമുണ്ടായത്.
തെൻറ മറുപടിക്ക് ശേഷം ഒരാൾ വീണ്ടും സംസാരിക്കാൻ വന്നതും വാർത്തയായി. ഒരാൾ വീണ്ടും സംസാരിക്കാൻ വരുന്നു. അത് ശരിയല്ല, ചർച്ചയുെട ഘട്ടം കഴിഞ്ഞു എന്നു പറയുകയായിരുന്നു. എന്നാൽ, ചില മാധ്യമങ്ങൾക്ക് ഇക്കാര്യം യോഗത്തിൽ സംഭവിക്കാൻ പാടില്ലാത്തുപോലെയാണ് തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസ യോഗം നടന്നപ്പോൾ വിദ്യാർഥികൾ കറുത്ത മാസ്ക് ധരിക്കാൻ പാടില്ല എന്ന് പറഞ്ഞു എന്നും വാർത്തയുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. തെൻറ മുന്നിലിരിക്കുന്നവർ തന്നെ കറുത്ത മാസ്ക് ധരിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്ത നിറത്തിലുളള മാസ്ക് ധരിക്കുന്നത് സ്വാഭാവികമാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
അതേസമയം, കാലിക്കറ്റ് സർവകലാശാലയിലെ പരിപാടിക്കിടെ പിണറായി സർക്കാറിെൻറ ഭരണനേട്ടങ്ങൾ വിവരിക്കാനും സംഘാടകർ സമയം കണ്ടെത്തി. 2016ൽ 600 രൂപയായിരുന്ന പെൻഷൻ 1600രൂപയാക്കിയതും രണ്ടര ലക്ഷം പേർക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നൽകിയതും മറ്റ് നേട്ടങ്ങളും അവതാരകരിലൊരാളായ ജി.എസ്. പ്രദീപ് വിവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.