Posted On
date_range Updated On
date_range വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തി
തിരുവനന്തപുരം: 12 ദിവസത്തെ വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. അമേരിക്കയിലെ ലോക കേരള സഭ മേഖല സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പ്രവാസികളുമായും കൂടികാഴ്‌ച നടത്തി. യു.എൻ ആസ്ഥാനവും മുഖ്യമന്ത്രി സന്ദർശിച്ചു.
മന്ത്രി കെ.എൻ. ബാലഗോപാൽ, സ്പീകർ എ.എൻ. ഷംസീർ, ചീഫ് സെക്രട്ടറി വി.പി. ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അമേരിക്കൻ സന്ദർശനത്തിനുശേഷം ക്യൂബയിലെത്തിയ മുഖ്യമന്ത്രി ഹവാനയിൽ വിവിധ പരിപാടികളിൽ സംബന്ധിച്ചു. തുടർന്ന്, ക്യൂബൻ സർക്കാരുമായുള്ള ചർച്ചകളും നടന്നു. മുഖ്യമന്ത്രിയുടെ വിദേശ പരിഗണനത്തിനിടെയാണ് കേരളത്തിൽ വ്യാജ സർട്ടിഫിക്കറ്റ് വിവാദമുൾപ്പെടെ സജീവമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.