ഡോ. അരുൺ സക്കറിയ, തെരുവുനായ ആക്രമണത്തിൽ ചത്ത മാനുകൾ

പുത്തൂർ മൃഗശാലയിലെ മാനുകൾ ചത്തതിന് കാരണം ‘ക്യാപ്ചർ മയോപതി’; തെരുവുനായ പാർക്കിനുള്ളിൽ കയറാൻ കാരണം മാലിന്യമെന്ന് ഡോ. അരുൺ സക്കറിയ

തൃശ്ശൂർ: തെരുവുനായ ആക്രമണത്തിൽ പുത്തൂർ സുവോളജിക്കൽ പാർക്കിലെ മാനുകൾ ചത്ത സംഭവത്തിൽ വിശദീകരണവുമായി ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫിസര്‍ ഡോ. അരുൺ സക്കറിയ. പുത്തൂർ മൃഗശാലയിൽ മാനുകൾ ചത്തതിന് കാരണം ‘ക്യാപ്ചർ മയോപതി’യെന്ന് അരുൺ സക്കറിയ മാധ്യമങ്ങളോട് പറഞ്ഞു.

ഭയം കൊണ്ട് ഓടിയ മാനുകൾ ഭിത്തിയിൽ ഇടിച്ചുണ്ടാകുന്ന പരിഭ്രാന്തിയിലാണ് മരണം സംഭവിച്ചത്. തെരുവുനായ്ക്കൾ കൂട്ടമായാണ് വരുന്നത്. ജീവനക്കാരോ മറ്റോ ഇടുന്ന മാലിന്യം കാരണമാകാം നായ്ക്കൾ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

തെരുവുനായ്ക്കൾ മൃഗശാലക്കുള്ളിൽ ക‍യറാനുള്ള സാധ്യതയുള്ള വഴികൾ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പഴുതുകൾ ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കണം. കൂട്ടിലുള്ള മൃഗങ്ങൾക്ക് മൃഗശാലയിൽ നിന്ന് പുറത്തുവരാൻ സാധിക്കില്ല. പുറത്ത് നിന്ന് നായ്കളോ മറ്റ് ജീവികളോ മൃഗശാലയിൽ കയറാൻ പാടില്ലെന്നും ഡോ. അരുൺ സക്കറിയ വ്യക്തമാക്കി.

‘ക്യാപ്ചർ മയോപതി’

പിടികൂടുമ്പോഴും സ്ഥലം മാറ്റുമ്പോഴും മൃഗങ്ങൾക്ക് ഉണ്ടാകുന്ന പരിഭ്രാന്തിയെയാണ് ക്യാപ്ച്ചർ മയോപതി എന്ന് പറയുന്നത്. ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയാണിത്. ഇത്തരത്തിൽ തെരുവുനായ്ക്കൾ ആക്രമിക്കാൻ വന്നപ്പോൾ ഭയം കൊണ്ട് ഓടിയ മാനുകൾക്കുണ്ടായ പരിഭ്രാന്തിയാണ് മരണകാരണം. 

അതേസമയം, തെരുവുനായ ആക്രമണത്തിൽ പുത്തൂർ സുവോളജിക്കൽ പാർക്കിലെ മാനുകൾ ചത്ത സംഭവത്തിൽ ജീവനക്കാരുടെ വീഴ്ച അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ. ജീവനക്കാർ തീറ്റ കൊടുക്കാനുള്ള വാതിൽ തുറന്നിട്ടോ എന്നും പരിശോധിക്കും അദ്ദേഹം വ്യക്തമാക്കി.

തെരുവുനായ ആക്രമണത്തിൽ പുത്തൂർ സുവോളജിക്കൽ പാർക്കിലെ മാനുകൾ ചത്ത സംഭവത്തിൽ ജീവനക്കാരുടെ വീഴ്ച അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ. ജീവനക്കാർ തീറ്റ കൊടുക്കാനുള്ള വാതിൽ തുറന്നിട്ടോ എന്നും പരിശോധിക്കും അദ്ദേഹം വ്യക്തമാക്കി.

കാപ്ച്ചർ മയോപതി എന്ന സാഹചര്യത്തിലാണ് മാനുകൾ ചത്തതെന്നാണ് ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പാർക്കിലെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രമോദ്​ ജി. കൃഷ്ണന്‍, വനം വിജിലന്‍സ് വിഭാഗം സി.സി.എഫ് ജോര്‍ജ്​ പി. മാത്തച്ചന്‍, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫിസര്‍ ഡോ. അരുണ്‍ സഖറിയ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നാല് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും രണ്ടാഴ്ചക്കകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണ്​ നിർദേശം​.

ചൊവ്വാഴ്ച രാവിലെയാണ് പുത്തൂർ സുവോളജിക്കൽ പാർക്കിലെ 10 മാനുകൾ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ചത്തനിലയിൽ കണ്ടെത്തിയത്. മൃഗങ്ങളെ സംരക്ഷിക്കുന്ന ജീവനക്കാരാണ് മൃഗങ്ങൾ ചത്തതായി ആദ്യം കണ്ടത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ മുതൽ സുവോളജിക്കൽ പാർക്കിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്.

Tags:    
News Summary - The cause of death of deer at Puttur Zoological Park is 'Capture Myopathy'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.