ഉരുൾപൊട്ടലിൽ കാണാതായ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി

കനത്ത മഴയിൽ മൂന്നാർ – മാട്ടുപ്പെട്ടി റോഡിലെ ഉരുൾപൊട്ടലിൽ വിനോദസഞ്ചാരികളുടെ വാൻ ഒഴുകിപ്പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മുത്തപ്പൻകാവ് കല്ലടവീട്ടിൽ രൂപേഷിന്റെ (40) മൃതദേഹമാണ് കണ്ടെത്തിയത്. രൂപേഷിനായി കഴിഞ്ഞ ദിവസം മുതൽ തിരച്ചിൽ നടന്നുവരികയായിരുന്നു. ഇന്നലെയാണ് കോഴിക്കോട് വടകരയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽ പെട്ടത്. കനത്ത മഴയിൽ കല്ലും മണ്ണും പതിച്ച് വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

പതിനൊന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മലവെള്ളപ്പാച്ചിലിൽ പെട്ട വാഹനം തള്ളി നീക്കാനുള്ള ശ്രമത്തിനിടെയാണ് രൂപേഷിനെ കാണാതാകുന്നത്. ഇന്നലെ നടത്തിയ തിരച്ചിലിൽ വാഹനം കണ്ടെത്തിയിരുന്നു. പൊലീസിന്റെയും ഫയർഫോഴ്‌സിന്റയും നേതൃത്വത്തിലാണ് രാവിലെ തിരച്ചിൽ നടത്തിയത്. പുതുക്കടിയിൽ ഓഗസ്റ്റ് ആറിന് ഉരുൾപൊട്ടിയ സ്ഥലത്തിനു 100 മീറ്റർ അകലെയാണ് ഇന്നലത്തെ ഉരുൾപൊട്ടൽ. ടോപ് സ്റ്റേഷൻ സന്ദർശിച്ച ശേഷം മൂന്നു വാനുകളിൽ മടങ്ങുകയായിരുന്നു ഈ സംഘം. മുന്നിലെ വാഹനമാണ് ഒഴുകിപ്പോയത്. വെള്ളവും മണ്ണും കുത്തിയൊഴുകി വരുന്നതു കണ്ട് ഡ്രൈവർ ഉൾപ്പെടെ 11 പേരും പുറത്തിറങ്ങി.

മണ്ണിൽ പുതഞ്ഞ വാൻ തള്ളി മാറ്റുന്നതിനിടയിൽ അകത്തുള്ള മൊബൈൽ ഫോൺ എടുക്കാ‍നാണ് രൂപേഷ് വാഹനത്തിനുള്ളിൽ കയറിയത്. ഈ സമയത്ത് വീണ്ടും വെള്ളപ്പാച്ചിലുണ്ടായി വാൻ താഴേക്ക് ഒലിച്ചുപോയി. 

Tags:    
News Summary - The body of Rupesh, who went missing in the landslide, has been found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.