കാത്തിരിപ്പ് വിഫലം; അമ്മക്കൊപ്പം പുഴയിൽ വീണ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

വെണ്ണിയോട്: വയനാട് വെണ്ണിയോട് പുഴയിൽ കാണാതായ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. കോട്ടത്തറ പഞ്ചായത്ത് ഓഫിസിന് സമീപത്തെ ജൈന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെയും ദര്‍ശനയുടെയും മകൾ ദക്ഷയാണ് മരിച്ചത്. കുട്ടിയെയെടുത്ത് അമ്മ പുഴയിൽ ചാടിയ സ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റര്‍ അകലെ കൂടൽ കടവിലാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍നിന്ന് ദർശന മകളെയെടുത്ത് പുഴയിൽ ചാടിയത്. ദര്‍ശനയും മകളും പാലത്തില്‍നിന്ന് ചാടുന്നത് സമീപത്തെ താമസക്കാരനായ നിഖില്‍ കാണുകയും 60 മീറ്ററോളം നീന്തി ദർശനയെ രക്ഷിക്കുകയും ചെയ്തെങ്കിലും കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചിരുന്നു. എന്നാൽ, ദക്ഷയെ കണ്ടെത്താനായിരുന്നില്ല. ഇവര്‍ നാലുമാസം ഗര്‍ഭിണിയായിരുന്നു. ദർശനയുടെ മൃതദേഹം ഇന്ന് സംസ്കരിക്കാനിരിക്കെയാണ് കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തിയത്.

കാണാതായ ദക്ഷക്കായി കല്‍പ്പറ്റയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന, ദേശീയദുരന്ത നിവാരണസേന, പൊലീസ് സംഘം, വെണ്ണിയോട് ഡിഫന്‍സ് ടീം, പള്‍സ് എമര്‍ജന്‍സി ടീം, പനമരം സി.എച്ച്. റെസ്‌ക്യൂ ടീം, തുര്‍ക്കി ജീവന്‍രക്ഷാസമിതി എന്നിവര്‍ സംയുക്തമായി ഫൈബര്‍, ഡിങ്കി ബോട്ടുകളും നെറ്റും ഉപയോഗിച്ച് തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്നു രാവിലെ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിനിയാണ് ദക്ഷ.

Tags:    
News Summary - The body of a five-year-old girl who went missing in Venniyod river has been found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.