Posted On
date_range Updated On
date_range ബൈക്ക് മോഷ്ടാക്കള പിടികൂടി
കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച മൂവർ സംഘത്തെ പിടികൂടി. ബുധനാഴ്ച രാവിലെ അഞ്ചിന് മെഡിക്കൽ കോളജ് മൈതാനത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർ വാഹനമാണ് മോഷ്ടാക്കൾ മുച്ചക്രവാഹനത്തിൽ കടത്താൻ ശ്രമിച്ചത്.
മെഡിക്കൽ കോളജ് സെക്യൂരിറ്റി ഗാർഡിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണ് ഇവർ എന്ന് സെക്യൂരിറ്റി ഓഫീസർ അറിയിച്ചു. ഇവരെ കളമശ്ശേരി പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.