കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി: പരീക്ഷ എഴുതാനാകില്ലെന്ന് ഹൈകോടതി

കൊച്ചി: കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനാകില്ലെന്ന് ഹൈക്കോടതി വിധി. മതിയായ ഹാജരില്ലാതെ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന് കാണിച്ച് സർവകലാശാലയും വൈസ് ചാൻസർ സിസ തോമസും സമർപ്പിച്ച ഹരജിയിലാണ് വിധി.

വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ചട്ട വിരുദ്ധമായാണ് പരീക്ഷ എഴുതാൻ ബെഞ്ച് അനുമതി നൽകിയതെന്നാണ് ഡിവിഷൻ ബെഞ്ചിന്‍റെ കണ്ടെത്തൽ.

സസ്പെൻഷനിലായ 16 വിദ്യാർഥികളിൽ 14 പേരെ മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാമെന്ന് സിൻഡിക്കേറ്റ് യോഗം അറിയിച്ചിരുന്നു. എന്നാൽ പരീക്ഷ എഴുതാനുള്ള അനുമതി കോടതി വിധി അനുസരിച്ച് മാത്രമായിരിക്കുമെന്നും അറിയിച്ചിരുന്നു. അതേസമയം, ഒരു കാരണവശാലും മാപ്പ് പറയില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.

വി.സിക്കെതിരെ പ്രതിഷേധിച്ചതിനാണ് എസ്.എഫ്.ഐ പ്രവർത്തകരായ വിദ്യാർഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തത്. ഇവരെ തിരിച്ചെടുക്കാത്തതിൽ കോൺവെക്കേഷൻ ദിവസം മന്ത്രി റോജി എം.ജോണിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെയും സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു.

Tags:    
News Summary - high court denied the permission for write exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.