എല്ലാവരിലേക്കും വിദ്യാഭ്യാസം എത്തിയാൽ മാത്രമേ ആദിവാസികളിലെ പിന്നോക്കാവസ്ഥ മാറുകയുള്ളൂ- ശശി തരൂർ

തിരുവനന്തപുരം: ആദിവാസി മേഖലകളിലെ പിന്നോക്കാവസ്ഥ മാറണമെങ്കിൽ എല്ലാവരിലും വിദ്യാഭ്യാസം എത്തണമെന്ന് ശശി തരൂർ എം.പി. നെഹ്റു യുവ കേന്ദ്ര യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ആദിവാസി യുവജന വിനിമയ പരിപാടിയിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഏതു ചൂഷണവും അറിവില്ലായ്മ കൊണ്ട് ഉണ്ടാവുന്നതാണ്. നമുക്ക് അർഹത പെട്ടത് കിട്ടണമെങ്കിൽ ചിലപ്പോൾ ചോദിക്കേണ്ടി വരും. ചോദിക്കാനുള്ള ധൈര്യം കിട്ടുന്നത് കാര്യങ്ങളെ കുറിച്ചുള്ള അറിവിൽ നിന്നാണ്.

പ്രസംഗ മത്സരതിൽ വിജയികളായ ഒന്നാം സ്ഥാനം മനോജ്‌ ബാഗ് , (കലഹണ്ടി ജില്ല ഒഡിഷ )രണ്ടാം സ്ഥാനം സ്വദിൻ ഹരിജൻ,(കലഹണ്ടി ജില്ല ഒഡിഷ) മൂന്നാം സ്ഥാനം വിരേന്ദ്ര ഉയ്ക്കെ (ഗഡ്‍ച്റോളി മഹാരാഷ്ട്ര) എന്നിവർക്ക് ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

നേരത്തെ നടന്ന കലാമതസരങ്ങളിൽ പങ്കെടുത്ത്‌ വിജയികൾ ആയവർക്ക് മന്ത്രി ഓ. ആർ.കേളു ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഒന്നാം സ്ഥാനം കണ്ഡമാൽ ജില്ല, ഒഡിഷ, രണ്ടാം കലഹണ്ടി ജില്ല, ഒഡിഷ, മൂന്നാം സ്ഥാനം ഗഡ്‍ച്റോളി മഹാരാഷ്ട്ര, നാലാം സ്ഥാനം നാരായൺപൂർ ജില്ല ഛത്തിസ്‌ഗഡ്‌, അഞ്ചാം സ്ഥാനം ബിജാപൂർ ജില്ല ഛത്തിസ്‌ഗഡ്‌ എന്നിവർ നേടി.

സംഘാഗങ്ങൾ നിയമസഭാ സന്ദർശിച്ച് ബജറ്റ്‌ അവതരണം നേരിൽ കണ്ടു. പദ്‌മനാഭസ്വാമി ക്ഷേത്രം, വിക്രം സാരാഭായി സ്പേസ് സെന്റർ, കാര്യവട്ടം സായി റീജിയണൽ സെന്റർ, വിഴിഞ്ഞം പോർട്ട്, ലുലുമാൾ, കോവളം ബീച്ച്, മൃഗശാല, മ്യൂസിയം എന്നിവയും സന്ദർശിച്ചു. സംഘാഗൾക്കായി സെന്റർ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ രജിസ്‌ട്രേഡ് കലാരൂപമായ ചരടുപിന്നിക്കളി ഗുരുകൃപ നാടൻ കലാസമിതി ചുള്ളിമാനൂർ അവതരിപ്പിച്ചു. തുടർന്ന് ജില്ലാ കളരിപ്പയറ്റ് അസോസിക്കേഷൻ കളരിപ്പയറ്റ് അവതരിപ്പിച്ചു. കെ എ ഷാജി, ഡോ . ഗോപകുമാർ, ജയകുമാർ പള്ളിപ്പുറം എന്നിവർ ക്ലാസ്സുകൾ എടുത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ,യുവജന കാര്യ കായിക മന്ത്രാലയം മേരാ യുവ ഭാരത് , നെഹ്റു യുവ കേന്ദ്ര സംഘാതൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി ഫെബ്രുവരി മൂന്ന് മുതൽ ഒമ്പത് വരെ തിരുവനന്തപുരം കൈമനത്തുള്ള റീജിയണൽ ടെലികോം ട്രെയിനിങ് സെൻ്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡയറക്ടർ എം. അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - The backwardness of tribals will change only if education reaches everyone - shashi tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.