സവർണ സംവരണ കേസിലെ സുപ്രീംകോടതി വിധി പോരാട്ടങ്ങൾക്ക് കരുത്തുപകരുമെന്ന് ബാക്ക് വേർഡ് ക്ലാസസ് ഫെഡറേഷൻ

കൊച്ചി: സവർണ സംവരണ കേസിലെ സുപ്രീംകോടതി വിധി പോരാട്ടങ്ങൾക്ക് കരുത്തുപകരുമെന്ന് ബാക്ക് വേർഡ് ക്ലാസസ് ഫെഡറേഷൻ. 103 ആം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ നിലവിൽ വന്ന സവർണ ജാതി സംവരണത്തിന് സാധുത നൽകിയ ഇന്നത്തെ സുപ്രീംകോടതി വിധി പിന്നോക്ക സമുദായങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും പോരാട്ടങ്ങൾക്ക് കരുത്തുപകരുമെന്നും ഓൾ ഇന്ത്യ ബാക്ക് വേർഡ് ക്ലാസ്സസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് വി.ആർ ജോഷി അറിയച്ചു.

സുപ്രീംകോടതിയുടെ ഈ വിധി ഒരിക്കലും അപ്രതീക്ഷിതമല്ല. ആശങ്കയോ നിരാശയോ ഉണ്ടാക്കുന്നില്ല. അതേസമയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് അടക്കം രണ്ടുപേർ ഈ നിയമത്തെ എതിർത്തു എന്നത് പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ഭരണഘടനാ വിദഗ്ധൻ പ്രഫ. മോഹനൻ ഗോപാൽ ഉന്നയിച്ച ഉജ്ജ്വലമായ വാദമുഖങ്ങൾ ആണ് ഈ രണ്ടു പേർ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്താൻ ഇടയാക്കിയത്.

ഈ വിധി ന്യായത്തിനെതിരെ സുപ്രീംകോടതിയുടെ വിപുലമായ മറ്റൊരു ബെഞ്ചിൽ പുനപരിശോധനാ ഹർജി നൽകുവാൻ ആലോചിക്കുന്നു. വിജയിക്കുമെന്ന് പ്രതീക്ഷിച്ചല്ല. എന്നാൽ, ഭൂരിപക്ഷ വിധിയിലെ അപാകതകളും പോരായ്മകളും ഉയർത്തിക്കാട്ടി പൊതു സമൂഹത്തിൻറെ ശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്നത്ാണ് ലക്ഷ്യം. നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും വി.ആർ ജോഷി അറിയച്ചു. 

Tags:    
News Summary - The Backward Classes Federation says that the Supreme Court verdict in the caste reservation case will strengthen the struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.