ഷിജു, അൻവിത
പാനൂർ (കണ്ണൂർ): പാത്തിപ്പാലത്ത് ഒന്നര വയസ്സുകാരിയെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തി പിതാവ് ഷിജു. ഭാര്യ സോനയുടെ സ്വർണം പണയപ്പെടുത്തിയത് തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ പ്രതികാരമാണ് കൃത്യത്തിനു പിന്നിലെന്ന് പ്രതി മൊഴിനൽകി. കുറച്ചു കാലങ്ങളായി കുടുംബത്തോട് ഷിജുവിന് തോന്നിയ മാനസിക അകലമാണ് കൊലക്ക് കാരണമെന്നും കുഞ്ഞിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും കുറ്റസമ്മതമൊഴിയിൽ പറയുന്നു.
വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് പാനൂർ പാത്തിപ്പാലം പുഴക്ക് സമീപം കുടുംബത്തോടൊപ്പമെത്തിയ പ്രതി ഭാര്യയെയും മകളെയും വെള്ളത്തിലേക്ക് തള്ളിയിട്ടത്. ഒഴുക്കിൽപെട്ട കുഞ്ഞ് മുങ്ങിത്താഴ്ന്നു.
ചെക്ഡാമിെൻറ വശങ്ങളിൽ പിടിച്ചുനിന്ന സോനയെ ഷിജു വീണ്ടും ഒഴുക്കിൽപെടുത്തിയെങ്കിലും കൈതച്ചെടിയിൽപിടിച്ചു നിന്നു. അപ്പോഴും ചെരിപ്പുകൊണ്ടടിച്ചു പിടിവിടുവിക്കാൻ ഷിജു ശ്രമിച്ചതായി സോന പൊലീസിനോട് പറഞ്ഞു. നിലവിളി കേട്ട നാട്ടുകാരാണ് സോനയെ രക്ഷിച്ചത്.
കോടതി ജീവനക്കാരനായ ഷിജു നടത്തിയത് ആസൂത്രിത കൊലപാതകമെന്ന് സോന മൊഴി നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കതിരൂർ പൊലീസ് കേസെടുത്തിരുന്നു. ഭാര്യയെയും കുഞ്ഞിനെയും കൊലെപ്പടുത്താൻ ദിവസങ്ങൾക്കുമുമ്പ് തന്നെ ഷിജു തീരുമാനിച്ചിരുന്നുവെന്നാണ് വിവരം. വെള്ളിയാഴ്ച ഭാര്യയും മകളുമൊത്ത് ക്ഷേത്രദർശനം നടത്തി തിരിച്ചു സന്ധ്യയോടെയാണ് ഷിജു ബൈക്കിൽ പാത്തിപ്പാലം ചെക്ക് ഡാം പരിസരത്തെത്തിയത്.
ബൈക്ക് കുറച്ചകലെ നിർത്തി പുഴയുടെ ഒഴുക്ക് കാണാമെന്ന് പറഞ്ഞ് ചെക്ക്ഡാമിലെത്തി. മകൾ അൻവിതയെയുമെടുത്ത് മുന്നിൽ നടന്ന ഷിജു ഡാമിെൻറ പകുതിയെത്തിയപ്പോൾ മുണ്ടു നേരെ ഉടുക്കാനെന്ന വ്യാജേന കുഞ്ഞിനെ ഭാര്യയുടെ കൈയിൽകൊടുത്തു. ഉടൻ രണ്ടുപേരെയും പുഴയിൽ തള്ളിയിടുകയായിരുന്നു. സോനയുടെ കൈയിൽനിന്ന് തെറിച്ചുവീണ കുഞ്ഞ് ശക്തമായ ഒഴുക്കിൽപെട്ടു.
ഈസ്റ്റ് കതിരൂര്‍ എല്‍.പി സ്‌കൂള്‍ അധ്യാപികയായ സോനയുടെ ശമ്പളം അടക്കമുള്ള സാമ്പത്തിക കാര്യങ്ങൾ ഷിജുവാണ് കൈകാര്യം ചെയ്തിരുന്നത്. കൃത്യത്തിനുശേഷം തലശേരിയിലേക്കും പിന്നീട്ട് മാനന്തവാടിയിലേക്കും കടന്ന ഷിജുവിനെ മട്ടന്നൂർ ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിെടയാണ് പൊലീസ് പിടിയിലായത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ കതിരൂർ പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.