അനുപമ സ്വന്തം കുഞ്ഞിനെ കണ്ടു; അതിയായ സന്തോഷമുണ്ടെന്ന് പ്രതികരണം

തിരുവനന്തപുരം: അ​മ്മ​യ​റി​യാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യെ​ന്ന അനുപമയുടെ പ​രാ​തി​യെ തുടർന്ന് നടത്തിയ ഡി.എൻ.എ പരിശോധനയുടെ ഫലം പുറത്ത്. കുഞ്ഞ് അനുപമയുടേതെന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. കുഞ്ഞ്, അനുപമ, ഭർത്താവ് അ​ജി​ത്കു​മാ​ർ എന്നീ മൂന്നു പേരുടെയും ഡി.എൻ.എ ഫലം പോസിറ്റീവ് ആണ്.

എൻ.ഡി.എ ഫലം പോസിറ്റീവ് ആയതിന് പിന്നാലെ കുഞ്ഞിനെ കാണാൻ അനുപമക്ക് ചൈ​ൽ​ഡ് വെ​ൽ​​ഫെയ​ർ ക​മ്മി​റ്റി അനുമതി നൽകി. ഇതേതുടർന്ന് കു​​ന്നു​​കു​​ഴി​​യി​​ലെ നി​​ർ​​മ​​ല ശിശു ഭവനിലെത്തി കുഞ്ഞിനെ കണ്ടു. പ്രസവിച്ച് മൂന്നാംനാൾ മാറ്റപ്പെട്ട കുഞ്ഞിനെ ഒരു വർഷത്തിന് ശേഷമാണ് അനുപമ കാണുന്നത്.

കുഞ്ഞിനെ കാണാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും വിട്ടുപോരുന്നതിൽ സങ്കടമുണ്ടെന്നും അനുപമ ശിശു ഭവനിൽവെച്ച് മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞ് തന്‍റേതാണെന്ന ഡി.എൻ.എ ഫലത്തിൽ അതിയായ സന്തോഷമുണ്ട്. കുഞ്ഞിനെ എത്രയും വേഗം തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷ. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.

ചൈ​ൽ​ഡ് വെ​ൽ​​ഫെയ​ർ ക​മ്മി​റ്റിക്ക് കൈമാറിയ ഡി.എൻ.എ ഫലം ദത്ത് കൈകാര്യം ചെയ്യുന്ന കുടുംബ കോടതിയിൽ സമർപ്പിക്കും. ഡി.എൻ.എ ഫലം പോസിറ്റീവ് ആയ സാഹചര്യത്തിൽ കുഞ്ഞിനെ സ്വതന്ത്രയാക്കി കൊണ്ടുള്ള ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് പിൻവലിക്കുന്ന നടപടിയിലേക്ക് ചൈ​ൽ​ഡ് വെ​ൽ​​ഫെയ​ർ ക​മ്മി​റ്റി കടക്കും. തുടർന്ന് കുഞ്ഞിനെ അനുപമക്ക് കൈമാറാൻ സാധിക്കും.

അതേസമയം, നവംബർ 30നാണ് അനുപമയുടെ കേസ് കുടുംബ കോടതി ഇനി പരിഗണിക്കുക. ഈ കാലതാമസം ഒഴിവാക്കി കേസ് നേരത്തെ പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാറിനും അനുപമക്കും കോടതിയെ സമീപിക്കാവുന്നതാണ്.

ഇന്നലെയാണ് ഡി.എൻ.എ പരിശോധനയുടെ ഭാഗമായി കുഞ്ഞ്, അനുപമ, ഭർത്താവ് അ​ജി​ത്കു​മാ​ർ എന്നിവരുടെ സാമ്പിളുകൾ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജി ശേഖരിച്ചത്.

കുടുംബ കോടതി നിർദേശ പ്രകാരം നവംബർ 21നാണ് ആന്ധ്ര ദമ്പതികൾക്ക് ദ​ത്ത് ന​ൽ​കി​യ കുഞ്ഞിനെ പ്ര​ത്യേ​ക​സം​ഘം വി​മാ​ന​മാർഗം കേരളത്തിലെ​ത്തി​ച്ചത്. ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട്​ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചൈ​ൽ​ഡ് വെ​ൽ​​ഫെ​യ​ർ കൗ​ൺ​സി​ലിന്‍റെ സോ​ഷ്യ​ൽ വ​ർ​ക്ക​റു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ആ​ന്ധ്രയിലെ​ത്തി ദ​മ്പ​തി​ക​ളി​ൽ ​നി​ന്ന് കു​ഞ്ഞി​നെ ഏ​റ്റു​വാ​ങ്ങി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച കു​ഞ്ഞി​നെ ജി​ല്ല ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫി​സ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള സം​ഘം ഏ​റ്റു​വാ​ങ്ങി. തുടർന്ന് കു​​ഞ്ഞി​​നെ കു​​ന്നു​​കു​​ഴി​​യി​​ലെ നി​​ർ​​മ​​ല ശി​​ശു​​ഭ​​വ​​നി​​ലേ​​ക്ക് മാ​​റ്റി​​. ഈ​ മാ​സം 18നാ​ണ് കു​ഞ്ഞി​നെ അ​ഞ്ചു ​ദി​വ​സ​ത്തി​ന​കം നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ല ചൈ​ൽ​ഡ് വെ​ൽ​ഫെയ​ർ ക​മ്മി​റ്റി ചൈ​ൽ​ഡ് വെ​ൽ​ഫെയ​ർ കൗ​ൺ​സി​ലി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഒ​ക്ടോ​ബ​ർ 14നാ​ണ് താ​ന​റി​യാ​തെ കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ ചേ​ർ​ന്ന് ദ​ത്ത് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി അ​നു​പ​മ രം​ഗ​ത്തെ​ത്തി​യ​ത്.

News Summary - The baby is Anupama's; DNA result out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.