Posted On
date_range Updated On
date_range ഒന്നര വയസ്സുകാരന്‍റെ മാല കവർന്ന പ്രതി അറസ്റ്റിൽ
കളമശ്ശേരി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരന്‍റെ കഴുത്തിൽ കിടന്ന മാലയുമായി കടന്ന പ്രതിയെ കളമശ്ശേരിയിൽനിന്ന് പിടികൂടി. ആന്ധ്ര ചിറ്റൂർ ചെറുകുവാരിപ്പള്ളി ഖാദർ വല്ലിനെയാണ് (38) പിടികൂടിയത്. വീടുകൾതോറും ഭിക്ഷാടനം നടത്തി വരവെയായിരുന്നു ഇയാൾ മാല കവർന്നത്.
തുടർന്ന് നടന്ന അന്വേഷണത്തിനിടെ കളമശ്ശേരിയിൽനിന്ന് പിടികൂടുകയായിരുന്നു. എസ്.ഐ ഉണ്ണികൃഷ്ണൻ, എ.എസ്.ഐ ഷാജി, ശ്രീകുമാർ, സുരേഷ് ബാബു, ജിജോ, മിഥുൻ, നിധീഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.