Posted On
date_range Updated On
date_range പോക്സോ കേസിലെ ഇരയെ പ്രതി വിവാഹം കഴിച്ചു; കേസ് റദ്ദാക്കി
കൊച്ചി: പോക്സോ കേസിലെ ഇരയെ പിന്നീട് വിവാഹം കഴിച്ച സാഹചര്യത്തിൽ പ്രതിക്കെതിരായ കേസ് ഹൈകോടതി റദ്ദാക്കി. ഇരയും പ്രതിയും ദമ്പതികളായി മാറിയതിനാൽ ഒരാൾക്കെതിരെ പ്രോസിക്യൂഷൻ നടപടി തുടരുന്നതിൽ പ്രയോജനമില്ലെന്ന് വിലയിരുത്തിയാണ് കൊല്ലം പത്തനാപുരം കുണ്ടയം സ്വദേശിയുടെ ഹരജിയിൽ ജസ്റ്റിസ് പി. ഗോപിനാഥ് കേസ് റദ്ദാക്കിയത്. പത്തനാപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പുനലൂർ പോക്സോ കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ജൂൺ അഞ്ചിനാണ് ഇരയെ ഹരജിക്കാരൻ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.