Posted On
date_range Updated On
date_range പ്രതികൾ നരഭോജികൾ; നരബലിക്കുശേഷം റോസ്‍ലിന്റെ മാംസം കറിവെച്ച് മൂവരും ഭക്ഷിച്ചു, ബാക്കി മാംസം ഉപ്പിട്ടുവെച്ചു
പത്തനംതിട്ട ഇലന്തൂരിൽ നടന്ന ഇരട്ട നരബലി രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. റോസ്‍ലിൽ, പത്മ എന്നീ സ്ത്രീകളാണ് നരബലിക്ക് ഇരയായത്. ഇലന്തൂരിൽ താമസിക്കുന്ന ഭഗവൽസിങ്, ഭാര്യ ലൈല, മന്ത്രവാദിയായ ഷാഫി എന്നിവർ ചേർന്നാണ് ഇരുവരെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
പ്രതികളിൽ ഒരാളായ ലൈലയാണ് ഇപ്പോൾ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി റോസ്‍ലിന്റെ മാംസം ലൈല കറിവെച്ചെന്നും മൂവരും ചേർന്ന് അത് കഴിച്ചുവെന്നും ലൈല പൊലീസിനോട് വെളിപ്പെടുത്തി. പത്മയുടെ മാംസം പിന്നീട് കറിവെച്ച് കഴിക്കാനായി ഇവർ ഉപ്പിട്ടു സൂക്ഷിച്ചുവെന്നും ഇവർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.