‘ഓ​പ​റേ​ഷ​ൻ തെ​ളി​മ 2.0’: സംസ്ഥാന വ്യാപകമായി പാചക എണ്ണ പരിശോധന

തി​രു​വ​ന​ന്ത​പു​രം: പാ​ച​ക എ​ണ്ണ​യു​ടെ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പു​ന​രു​പ​യോ​ഗം ത​ട​യാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ഓ​പ​റേ​ഷ​ൻ തെ​ളി​മ 2.0 എ​ന്ന പേ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സം​സ്ഥാ​ന​വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ 568 ലി​റ്റ​ർ ഉ​പ​യോ​ഗി​ച്ച പാ​ച​ക എ​ണ്ണ​യും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മി​ച്ച 7,000 വ​റു​ത്ത പ​ല​ഹാ​ര​ങ്ങ​ളും ന​ശി​പ്പി​ച്ചു. 32 സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് മ​ര​വി​പ്പി​ച്ച​താ​യും മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന് മു​ത​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം 56 സം​ഘ​ങ്ങ​ളെ വി​ന്യ​സി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. 160 ല​ഘു​ഭ​ക്ഷ​ണ നി​ർ​മാ​ണ യൂ​നി​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​പ​യോ​ഗി​ച്ച പാ​ച​ക എ​ണ്ണ​യു​ടെ ഗു​ണ​നി​ല​വാ​രം അ​ള​ക്കാ​നു​ള്ള പ്ര​ത്യേ​ക ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് സ്ഥ​ല​ത്തു​ത​ന്നെ എ​ണ്ണ പ​രി​ശോ​ധി​ച്ചു. 23 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​റു കേ​സു​ക​ൾ തു​ട​ർ​നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ശി​പാ​ർ​ശ ചെ​യ്തു. 80 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി.

Tags:    
News Summary - Operation Thelima 2.0: Statewide Food Safety Inspection Targeting Reused Cooking Oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.