????????? ??????? ?????????. ?????

ശരണ്യക്ക്​ വധശിക്ഷ തന്നെ കിട്ടണം -പിതാവ് വത്സരാജ്​

കണ്ണൂർ: ‘‘ഓള്​ കൊന്നതാണെങ്കിൽ പരമാവധി ശിക്ഷ തന്നെ കിട്ടണം; കൈയോടെ തൂക്കിക്കൊല്ലണം. അതിന്​ ഞാൻ ദൈവ​േത്താട് ​ പ്രാർഥിക്ക്​ന്ന്​ണ്ട്​’’ കണ്ണൂർ തയ്യിലിൽ ഒന്നരവയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ്​ അറസ്​റ്റ ചെയ ്​ത ശരണ്യയെ വീട്ടിൽ തെളിവെടുപ്പിന്​ എത്തിച്ചപ്പോൾ ശരണ്യയുടെ പിതാവ്​ വത്സരാജിൻെറ പ്രതികരണം ഇങ്ങനെയായിരുന്ന ു. രോഷാകുലനായ ഇദ്ദേഹം ശകാരവാക്കുകളുമായി ശരണ്യക്കുനേരെ പാഞ്ഞടുത്തു. ബന്ധുക്കളും നാട്ടുകാരും കൂടി ഏറെ പണിപെട്ടാണ്​ തടഞ്ഞുവെച്ചത്​. അൽപംകഴിഞ്ഞ്​ ഇദ്ദേഹം ബോധരഹിതനായി വീഴുകയും ചെയ്​തു.

Full View

കുഞ്ഞിനെ ​െകാന്നത്​പോലെ ശരണ്യയെയും കൊല്ലണമെന്ന്​ തടിച്ചുകൂടിയ നാട്ടുകാർ വിളിച്ചുപറയുന്നുണ്ടായിരുന്നു. ‘ഓളെ സെൻട്രൽ ജയിലിൽ സുഖവാസത്തിനയക്കരുത്​. ജനങ്ങളെ ഏൽപിക്കണം. കുട്ടിനെ ​െകാന്നത്​ പോലെ ഓളെയും ​െകാല്ലണം’ തയ്യിൽ കടൽത്തീരത്ത്​ തെളിവെടുപ്പ്​ സ്​ഥലത്ത്​ തടിച്ചുകൂടിയ നാട്ടുകാർ രോഷംകൊണ്ടു. നിരപരാധിയായ ഭർത്താവ്​ പ്രണവിനെ കേസിലേക്ക്​ വലിച്ചിഴക്കാൻ ശ്രമിച്ചതിനെതിരെയും അയൽവാസികൾ ആക്രോശിക്കുന്നുണ്ടായിരുന്നു.

ഭാവഭേദമില്ലാതെ ശരണ്യ

തെളിവെടുപ്പിനിടെ ​ഭാവഭേദമൊന്നുമില്ലാതെയാണ്​ ശരണ്യ പെരുമാറിയത്​. കുട്ടിയെ വലിച്ചെറിഞ്ഞ പാറക്കെട്ടിൽ പൊലീസ് എത്തിച്ചപ്പോൾ ചെറുതായി ഒന്നു കരഞ്ഞു. കൊലപ്പെടുത്തിയ രീതി പൊലീസിന്​ ആംഗ്യങ്ങളോടെ വിശദീകരിച്ച്​ ​െകാടുക്കുകയും ചെയ്​തു. കുഞ്ഞിനെ ഒറ്റക്കാണ്​ കൊലപ്പെടുത്തിയതെന്നും ഭര്‍ത്താവിനും പങ്കില്ലെന്നും ശരണ്യ വ്യക്തമാക്കിയതായി സിറ്റി സി.ഐ പി.ആര്‍. സതീശന്‍ പറഞ്ഞു. പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് മകൻ വിയാനെ വീടിന്​ സമീപത്തെ കടൽതീരത്ത്​ ശരണ്യ കൊലപ്പെടുത്തിയത്. കടല്‍ ഭിത്തിയിലെ പാറക്കെട്ടുകളിലേക്ക് വലിച്ചെറിയുകയായിരുന്നു. മരണം ഉറപ്പുവരുത്താൻ രണ്ടുതവണ എറിഞ്ഞാണ്​ വീട്ടിലേക്ക് മടങ്ങിയത്. മൃതദേഹം കണ്ടെത്തിയതുമുതല്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ശരണ്യയെ ശാസ്ത്രീയ തെളിവുകളുടെ അടിസ്​ഥാനത്തിലാണ് പൊലീസ്​ അറസ്റ്റ് ചെയ്​തത്​.

Tags:    
News Summary - thayyil murder sharanya's father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.