തയ്യിൽ കോളനിയിലെ ശോച്യാവസ്ഥയിലായ വീടുകളിലൊന്ന്
തരിയോട്: അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള തയ്യിൽ കോളനിവാസികളുടെ കാത്തിരിപ്പ് നീളുന്നു. അടച്ചുറപ്പുള്ള, വാസയോഗ്യമായ വീട്, കുടിവെള്ളം, ശുചിമുറി എന്നിവ ലഭ്യമാക്കാൻ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും അധികൃതർ മുഖം തിരിച്ചതോടെ കോളനിവാസികളുടെ വര്‍ഷങ്ങളായുള്ള സ്വപ്നമാണ് അനന്തമായി നീളുന്നത്.
ചുവരുകൾ വീണ്ടുകീറി തകർച്ച ഭീഷണി നേരിടുന്ന മിക്ക വീടുകളും വാസയോഗ്യമല്ല. ശുചിമുറികളില്ലാത്തതിനാൽ മിക്ക കുടുംബങ്ങൾക്കും പുറമ്പോക്കിനെ ആശ്രയിക്കേണ്ടിവരുന്നു.
പണിയവിഭാഗത്തിലെ പത്തോളം കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. മഴ തുടങ്ങിയാല്‍ ഇവരുടെ ജീവിതം ദുരിതക്കയത്തിലാണ്. സമീപത്തെ തോട്ടിലെ വെള്ളപ്പൊക്കം കാരണം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കേണ്ടിവരുന്നു. വെള്ളത്തിൽ നിരവധി തവണ മുങ്ങിയ കോളനിയിലെ മിക്ക വീടുകൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ ചൊരിഞ്ഞ് മടങ്ങുകയല്ലാതെ ഒരു നടപടിയും രാഷ്ട്രീയപാർട്ടികളും ജനപ്രതിനിധികളും സ്വീകരിക്കുന്നില്ലന്നും ഇവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.