തരൂർ പ്രകടിപ്പിച്ചത് നാടിനോടുള്ള താൽപര്യം- മന്ത്രി പി. രാജീവ്

കൊച്ചി: കേരളം വ്യവസായ സൗഹൃദ സംസ്ഥാനം ആണെന്ന ശശി തരൂർ എം.പിയുടെ അഭിപ്രായ പ്രകടനത്തെ സ്വാഗതം ചെയ്ത് വ്യവസായ മന്ത്രി പി.രാജീവ്. ശശി തരൂർ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയാണ് സംസാരിച്ചതെന്നും അദ്ദേഹത്തിന്‍റെ പ്രശംസ കേരളത്തിനാകെ അവകാശപ്പെട്ടതാണെന്നും മന്ത്രി കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ശശി തരൂരിന്‍റെ പ്രശംസയുടെ ഒരു ഭാഗം പ്രതിപക്ഷത്തിനും അവകാശപ്പെടാം. അവരുടെ മണ്ഡലങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

വിഴിഞ്ഞം കോൺക്ലേവിൽ ദിവസം മുഴുവനും തരൂർ പങ്കെടുത്തിരുന്നു. കേരളത്തിന്‍റെ എം.പി എന്ന നിലയിൽ നാടിനോടുള്ള താൽപര്യമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. നിക്ഷേപ സംരക്ഷണ നിയമം സംബന്ധിച്ച് അദ്ദേഹം മുന്നോട്ടുവെച്ച നിർദേശം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Tharoor expressed his interest in the country - Minister P Rajiv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.