തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് ഉയർന്നു വരുന്ന ആരോപണങ്ങൾ എല്ലാ ഭക്തരെയും വേദനിപ്പിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല. നടന്നത് വൻ ക്രമക്കേടാണ്. ശരിയായ അന്വേഷണം നടന്നാൽ പലരും ജയിലിൽ പോകേണ്ടി വരുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ സമഗ്ര അന്വേഷണം വേണം. ഏഴു കോടി രൂപയുടെ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിന് ശേഷമാണ് സ്പോൺസർമാരെ തേടി നടക്കുന്നത്. ശബരിമലയിൽ യുവതി പ്രവേശനത്തെ തുടർന്ന് തുടങ്ങിയ പ്രശ്നങ്ങളാണ്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ തിരസ്കരിക്കും എന്നറിഞ്ഞതുകൊണ്ടാണ് ഇതെല്ലാമെന്നും ചെന്നിത്തല പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് ലോക പ്രശസ്തിക്ക് വേണ്ടിയാണ്. എന്നാൽ അവിടെ നടന്ന തട്ടിപ്പുകളിലൂടെ ഇപ്പോൾ നല്ല പ്രശസ്തി കിട്ടിയിട്ടുണ്ടെന്നും ചെന്നിത്തല പരിഹസിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചരണ സമിതി യോഗം ഈ മാസം 16ന് കെ.പി.സി.സിയിൽ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കേരളം സൃഷ്ടിക്കകുയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങൾ അന്ന് ചർച്ച ചെയ്യും. അധികാരത്തിൽ വരിക എന്നത് മാത്രമല്ല ലക്ഷ്യം.എല്ലാവരെയും ഒരുമിപ്പിച്ച് നിർത്തി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നതുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.